സര്‍ക്കാര്‍ വാഗ്ദാനം പാഴായി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Farmers
SHARE

സംഭരിച്ച നെല്ലിന്റെ കുടിശിക നാല്‍പ്പത്തി എട്ട് മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. നെല്ല് സംഭരിച്ച് ആറ് മാസം കഴിഞ്ഞിട്ടും പാലക്കാട്ടെ അറുപത് ശതമാനത്തിലധികം കര്‍ഷകര്‍ക്കും പണം ലഭിച്ചില്ല. ഒന്നാംവിള കൃഷിയിറക്കാന്‍ തയാറെടുക്കുന്ന കര്‍ഷകര്‍ക്കുള്ള പ്രതിസന്ധി ചെറുതല്ല. 

രണ്ട് വിളവിലെയും നെല്ല് സപ്ലൈക്കോയ്ക്ക് കൈമാറിയ കര്‍ഷകന്റെ അനുഭവമാണിത്. വീണ്ടും ഒന്നാംവിള കൃഷിയിറക്കുന്നതിനുള്ള സമയമായി. ഈഘട്ടത്തിലും നേരത്തെ സംഭരിച്ച നെല്ലിന്റെ പണം നല്‍കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ചിറ്റൂര്‍, പുതുശ്ശേരി, കൊല്ലങ്കോട്, നെന്മാറ മേഖലയില്‍ മാത്രം അറുപത് ശതമാനത്തിലധികം കര്‍ഷകര്‍ക്ക് ആറ് മാസം കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ പണം കിട്ടിയിട്ടില്ല. വായ്പയെടുക്കാന്‍ മാത്രം നിര്‍ദേശിക്കുന്ന സപ്ലൈക്കോ കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും ആദ്യഘട്ടത്തില്‍ നല്‍കാന്‍ തയാറാകണമെന്ന് കര്‍ഷകര്‍.

െനല്ല് സംഭരണത്തുക കിട്ടിയില്ലെങ്കിലും വീണ്ടും ഒന്നാംവിളയ്ക്കുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. വേനല്‍ മഴ മണ്ണിനെ നനച്ച് തുടങ്ങിയെങ്കിലും കര്‍ഷകന്റെ മനസ് തണുപ്പിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

The government's promise to pay the dues of the stored paddy within forty-eight hours has failed.

MORE IN CENTRAL
SHOW MORE