എടത്വയില്‍ പഞ്ചായത്തിലും സ്കൂളിലും മോഷണ ശ്രമം; പണവും രേഖകളും നഷ്ടമായിട്ടില്ല

edathua
SHARE

എടത്വ തലവടിയിൽ പഞ്ചായത്ത് കെട്ടിടത്തിലും സ്കൂളിലും മോഷണശ്രമം. എടത്വാ പോലീസ് സംഭവത്തിൽ അന്വഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

പഞ്ചായത്ത് കെട്ടിടത്തിന്റെ പ്രധാന വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. കെട്ടിടത്തിനുള്ളിൽ തൊഴിലുറപ്പ് കേന്ദ്രം, അസിസ്റ്റൻറ് എൻജിനീയർ കാര്യാലയം, ഗ്രാമസേവകരുടെ ഓഫീസ് എന്നിവടങ്ങളിലാണ് മോഷണശ്രമം നടന്നത്. ഗ്രാമസേവകരുടെ ഓഫീസിലെ അലമാരികൾ കുത്തിത്തുറന്ന് ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ലാപ്ടോപ്പ് ബാഗ് നഷ്ടപെട്ടതായി സൂചനയുണ്ട്. തലവടി ഗവ. ന്യൂ എൽ.പി സ്കൂളിലും മോഷണ ശ്രമം നടന്നു. രണ്ടിടത്തുനിന്നും പണമോ മറ്റ് വിലപിടിപ്പുള്ള രേഖകളോ നഷ്ടപ്പെട്ടതായി സൂചനയില്ല. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ ശ്രമം പുറത്തറിയുന്നത്. എടത്വാ പോലീസ് സംഭവത്തിൽ അന്വഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി ടി.വി കേന്ദ്രീകരിച്ച് അന്വഷണം നടക്കുകയാണ്.

MORE IN CENTRAL
SHOW MORE