ലൈഫ് വീടുകളിൽ താമസിക്കാന്‍ ആളില്ല; നോട്ടീസ് നൽകാൻ പഞ്ചായത്ത്

lifefollowup
SHARE

വൈക്കം വെള്ളൂർ പഞ്ചായത്ത് നിർമ്മാണം പൂർത്തിയാക്കി കൈമാറിയ 13 ലൈഫ് വീടുകളിൽ താമസിക്കാൻ എത്താത്ത ഒൻമ്പത് കുടുംബങ്ങൾക്ക് നോട്ടീസ് നൽകാൻ പഞ്ചായത്ത് തീരുമാനം. ഇഷ്ടക്കാർക്ക് വീട് കൈമാറിയതോടെ, നാലുമാസം കഴിഞ്ഞിട്ടും 4 കുടുംബങ്ങൾ മാത്രമാണ് ലൈഫ് വീടുകളിൽ താമസിക്കാൻ എത്തിയതെന്ന വാർത്തകളെ തുടർന്നാണ് നടപടി 

ജനവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ 13 വീടുകൾ കൈമാറിയത്.  4 മാസം കഴിഞ്ഞിട്ടും ഭൂമിയും വീടുമില്ലാത്തവരായി പഞ്ചായത്ത് കണ്ടെത്തിയവർ താമസിക്കാനെത്താതെ വന്നതോടെയാണ് വിമർശനം ഉയർന്നത്. ഉദ്യോഗസ്ഥ തലത്തിലും ഗ്രാമസഭകൾ വഴിയുമുള്ള അന്വേഷണത്തിനും ശേഷമാണ് അർഹരായ 13 കുടുംബങ്ങളെ കണ്ടെത്തിയതെന്ന് പഞ്ചായത്ത് വാദിക്കുന്നു. വീട് ലഭിച്ചതിൽ ആറു പേർ വിധവകൾ ആണെന്നും ഇവർ ഒഴിഞ്ഞ പ്രദേശത്ത് താമസിക്കാൻ ഭയപ്പെടുന്നു എന്നുമാണ് മറ്റൊരു വിചിത്ര വാദം.അതേസമയം ജില്ലക്ക് പുറത്ത് കുടുംബവുമായി വാടകക്ക് താമസിച്ച് ജോലിയെടുക്കുന്ന ആൾക്ക് ഉൾപ്പെടെ വീട് അനുവദിച്ചു നൽകിയതായാണ് ആക്ഷേപം ഉയരുന്നത്. പഞ്ചായത്ത് കൈമാറിയ വീടുകളിൽ ഒൻമ്പത് വീടുകളാണ് നാല് മാസമായി ഒഴിഞ്ഞ് കിടക്കുന്നത്. വീടുകൾ നശിക്കുന്ന സാഹചര്യമുണ്ടാവാതെ എത്രയും പെട്ടെന്ന് താമസിക്കണമെന്നാമാവശ്യപ്പെട്ടാണ് ഇ പഞ്ചായത്ത് ഇപ്പോൾ നോട്ടീസ് നൽകി തുടങ്ങിയത്. 

MORE IN CENTRAL
SHOW MORE