kakka

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കക്ക വാരുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് മാലിന്യങ്ങളാണ്.  പുഴയിലും കനാലിലും കക്ക വന്‍തോതില്‍ കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് തൊഴിലാളികള്‍. പുലര്‍ച്ചെ 3 മണിക്ക് തുടങ്ങും തൊഴിലാളികളുടെ അധ്വാനം. ഉച്ചവരെ വിയര്‍പ്പൊഴുക്കിയാലും നിരാശ മാത്രമാണ് ബാക്കി. സമീപ കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് തൃശൂരിലെ  തൊഴിലാളികള്‍ നേരിടുന്നത്. ധാരാളമായി ലഭിച്ചിരുന്ന കക്ക പലഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷമായതാണ് പ്രധാന വെല്ലുവിളി..

പുഴയിലും കനാലിലും മാലിന്യം കുന്നുകൂടിയതാണ് കക്ക വന്‍തോതില്‍ കുറയാനിടയാക്കിയത്. അറവു മാലിന്യമടക്കം പുഴയില്‍ വലിച്ചെറിയല്‍ സ്ഥിരമായതോടെ പ്രദേശത്ത് കക്ക ലഭ്യതയെ ഗുരുതരമായി ബാധിച്ചു. സുലഭമായി കക്ക ലഭിച്ചിരുന്ന കനോലി കനാലിലടക്കം കക്ക അപ്രത്യക്ഷമായി തുടങ്ങി. കൊടുങ്ങല്ലൂര്‍, പൊരിബസാര്‍ ഭാഗങ്ങളിലും ഇതേ അവസ്ഥയാണ് നേരിടുന്നത്..

സ്ത്രീകളടക്കം നൂറു കണക്കിന് തൊഴിലാളികളാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കക്ക വാരലിനെ ആശ്രയിച്ച് ജീവിക്കുന്നത്. വരുമാനം ഇടിഞ്ഞതോടെ നിരവധി തൊഴിലാളികള്‍‍ക്ക് തൊഴില്‍ മതിയാക്കേണ്ടി വന്നു.

The workers are in dire straits as the number of clams in the river and canal has decreased