bypass

തൃശൂര്‍ കൊടുങ്ങല്ലൂര്‍ ബൈപ്പാസെന്നാല്‍ യാത്രക്കാര്‍ക്ക് പേടിസ്വപ്‌നമാണ്. അപകടവും മരണവും സ്ഥിരം സംഭവമായ ബൈപ്പാസില്‍ സിഗ്നല്‍ സംവിധാനം പോലും കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി..

അമ്പതിലധികം യാത്രക്കാരാണ് തൃശൂര്‍ കൊടുങ്ങല്ലൂരിലെ ബൈപ്പാസില്‍ വിവിധ അപകടങ്ങളിലായി മരണപ്പെട്ടത്. ഏറ്റവുമൊടുവിലുണ്ടായ അപകടത്തില്‍ എറണാകുളം വടക്കേക്കര പഞ്ചായത്ത് മെമ്പര്‍ ജോബി മരണപ്പെട്ടിരുന്നു. ബൈപ്പാസിന്‍റെ അശാസ്ത്രീയ നിര്‍മാണം യാത്രക്കാര്‍ക്ക് ഒരുക്കി വെക്കുന്നത് മരണക്കെണിയാണ്. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരം മാത്രം സാധ്യമായില്ല.

നാല് റോഡുകള്‍ ഒന്നിക്കുന്ന ബൈപ്പാസില്‍ സിഗ്നല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് പ്രധാന പ്രശ്നം. ഒന്നര മാസം മുമ്പുണ്ടായ അപകടത്തില്‍ തകര്‍ന്ന സിഗ്നല്‍ ലൈറ്റ് ഇതുവരെ പുനസ്ഥാപിക്കാത്തതും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകടത്തിന് ഹേതുവാകുന്നുണ്ട്..

എലവൈറ്റഡ് ഹൈവേ നടപ്പാക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുക്കാരുയര്‍ത്തുന്ന പ്രധാന ആവശ്യം. കര്‍മ സമിതി രൂപീകരിച്ച് നിവേദനമടക്കം നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. 

Locals complaint that even the signal system is not efficient in the bypass where accidents and deaths are a regular occurrence