ഇടുക്കി ഏലത്തോട്ടത്തിൽ കാട്ടാനക്കൂട്ടം

blrao
SHARE

ഇടുക്കി ചിന്നക്കനാൽ ബി എല്‍ റാവിലെ ഏലതോട്ടത്തിൽ കാട്ടാനക്കൂട്ടം കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ഇഷ്ടഭക്ഷണം തേടിയെത്തുന്ന കാട്ടാനകള്‍ ഏക്കറുകണക്കിന് ഏലകൃഷിയാണ് നശിപ്പിക്കുന്നത്. ഇളം ഏലച്ചെടികളുടെ തണ്ടുകൾ ഇഷ്ടഭക്ഷണമാണ് കാട്ടാനകൾക്ക്. ഒപ്പം വളർന്ന കാടും പുല്ലും. ഇവ ഭക്ഷിക്കാൻ മാത്രമല്ല കാട്ടാനകൾ ഇറങ്ങുന്നത്.

വേനൽ കടുത്തതോടെ വനത്തിനുള്ളിലെ കുടിവെള്ളക്ഷാമവും ആനകൾ ഇറങ്ങുന്നതിനിടയാക്കുന്നുണ്ട്. ഇങ്ങനെ ഇറങ്ങുന്ന കാട്ടാനകൾ ഏക്കർ കണക്കിന് കൃഷിയിടമാണ് നശിപ്പിക്കുന്നത്. ബി എൽ റാവിൽ 200 ഏക്കറിലധികം കൃഷി നശിപ്പിച്ചു. വില തകർച്ച നേരിടുന്ന ഏലം കൃഷി നശിപ്പിക്കുക കൂടി ചെയ്യുമ്പോൾ കർഷകന് ഏൽക്കുന്നത് ഇരട്ടി പ്രഹരം.വിളവെടുപ്പിന് പാകമായ രീതിയില്‍ ഒരു ഏലച്ചെടി സംരക്ഷിച്ച് വളർത്തി എടുക്കുന്നതിന് മൂന്ന് വര്‍ഷത്തോളം വേണ്ടിവരും. ഇങ്ങനെ വളർത്തിക്കൊണ്ടുവരുന്നതിനിടെയാണ് എല്ലാം നശിപ്പിക്കാൻ കാട്ടാനക്കൂട്ടം എത്തുന്നത്.

Wild Elephants in cardamom plantations

MORE IN CENTRAL
SHOW MORE