ആലപ്പുഴ മെഡി. കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി 21ന് നാടിന് സമർപ്പിക്കും

ആലപ്പുഴയിലെ ആരോഗ്യ മേഖലയിലെ സ്വപ്ന പദ്ധതിയായ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 21 ന് നാടിന് സമർപ്പിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായ 150 കോടി രൂപ മുടക്കിയാണ് ആറുനില കെട്ടിടം നിർമിച്ചിരിക്കുന്നത്.

50 തീവ്രപരിചരണമുൾപ്പെടെ 250 കിടക്കകൾ,  എട്ട് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ അടക്കമുള്ള സംവിധാനങ്ങൾ എന്നിവ പുതിയ ബ്ലോക്കിൽ ഉണ്ട്. അതേസമയം മതിയായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കാതെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 

Alappuzha Medical College Super Speciality Block Inaguration