athira-club-carnival

കൊച്ചിൻ കാർണിവൽ ആരംഭിച്ച നാൾമുതൽ ഘോഷയാത്രയിൽ മുടങ്ങാതെ പങ്കെടുക്കുന്നൊരു ക്ലബുണ്ട്. കോവിഡിന് ശേഷമെത്തുന്ന കാർണിവൽ ഘോഷയാത്രയിൽ ഏറ്റവും വലിയ നിശ്ചല ദൃശ്യം ഒരുക്കിയാണ് തൊപ്പുംപടി ആതിര ആർട്ട്സ് ക്ലബ് സാനിധ്യം അറിയിക്കുന്നത്.

ചവിട്ടുചക്രം, തൊണ്ട് തല്ലൽ, ഓല മെടയൽ, പകിട കളി. പഴയകാല ഗ്രാമത്തിൻറെ തനിമ വരച്ചുകാട്ടുന്നതാണ് ആതിര ആർട്ട്സ് ക്ലബ് ഇക്കൊല്ലം ഒരുക്കുന്ന നിശ്ചല ദൃശ്യം. 1984ലെ ആദ്യ കൊച്ചിൻ കാർണിവൽ മുതൽ നിശ്ചല ദൃശ്യം ഒരുക്കുന്ന സൗഹൃദ കൂട്ടായ്മയ്ക്ക് പറയാനുള്ളത് വിജയങ്ങളുടെ നല്ല കഥകളാണ്.

80 അടിയോളം നീളം വരുന്ന നിശ്ചല ദൃശ്യമാണ് ക്ലബ് ഇക്കൊല്ലം ഒരുക്കുന്നത്. ക്ലബ് അംഗങ്ങൾക്ക് പുറമെ നാട്ടുകാരും സഹകരണവുമായി രംഗത്തുണ്ട്. എൺപതിനായിരം രൂപയാണ് നിർമാണ ചെലവ്.

Club participating in the procession since the day the Cochin Carnival started