brahmapuram

TAGS

ബദല്‍ സംവിധാനമൊരുക്കാതെ കൊച്ചി കാക്കനാട് ബ്രഹ്മപുരം പാലം പൊളിക്കുന്നതിനെതിരെ സമരം ശക്തം. വാട്ടര്‍മെട്രോ കടന്നുപോകുന്ന ജലപാതയിലെ പാലം ഉയര്‍ത്തിനിര്‍മിക്കാനായി പൊളിക്കുന്നതിനാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് . എന്നാല്‍ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നിന്നുള്ള പ്രധാനപാതയിലെ പാലം പൊളിക്കുന്നത് ഗതാഗതം തടഞ്ഞാകരുതെന്നാണ് സമരസമിതിയുടെ ആവശ്യം.

ഗതാഗതം തടഞ്ഞ് പാലം പൊളിച്ച് റോഡ് അടയ്ക്കരുതെന്നാണ് സമരസമിതിയുടെ ആവശ്യം .ഒന്നുകില്‍ ബദല്‍ സഞ്ചാരമാര്‍ഗം .അല്ലെങ്കില്‍ പുതിയപാലം നിര്‍മിച്ചേശേഷം മാത്രം പഴയപാലം പൊളിക്കുക . ഇതാണ് സമരസമതിയുടെ നിര്‍ദേശം . ഇടുക്കി ജില്ലയില്‍ നിന്നും എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക്   കാക്കനാട്ടേക്കും കൊച്ചി നഗരത്തിലേക്കും എത്തുന്നതിനുള്ള എളുപ്പമാര്‍ഗംകൂടിയാണ് ചിത്രപുഴയ്ക്ക് കുറുകേയുള്ള പാലം പൊളിച്ചുമാറ്റുന്നതിലൂടെ അടയുന്നത് . 22ദിവസമായി പാലം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇവിടെ സമരം തുടരുകയാണ്. സമരത്തെ തുടരുന്നതിനാല്‍ പാലം തല്‍കാലം പൊളിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട് . 24 കോടിരൂപയാണ് പാലം പുനര്‍നിര്‍മിക്കാന്‍ വകയിരുത്തിയിട്ടുള്ളത്.