marmala

മീനച്ചില്‍ താലൂക്കിലെ തീക്കോയി മാര്‍മല വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ചെറുകിട ജലവൈദ്യുതിപദ്ധതിക്കായി സര്‍ക്കാര്‍ നടപടി തുടങ്ങി. 70 കോടി രൂപയുടെ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടൊപ്പം പ്രദേശത്ത് ടൂറിസം വികസനത്തിനുള്ള പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. 

2013-14 കാലയളവിലാണ് മാര്‍മല അരുവിയിലെ ജലവൈദ്യുതി പദ്ധതിക്കായി ഭരണാനുമതി ലഭിച്ചത് . നിലവിലെ ടൂറിസം കേന്ദ്രമായ വെള്ളച്ചാട്ടത്തിന്റെ താഴ് ഭാഗത്ത് വെള്ളം തടഞ്ഞ് നിര്‍ത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തീക്കോയി, തലനാട് പഞ്ചായത്തുകളിലായി ഏറ്റെടുക്കുന്ന 6 ഹെക്ടര്‍ സ്ഥലത്ത് പവര്‍ ടണല്‍, പവര്‍ഹൗസ് എന്നിവ സ്ഥാപിക്കും. 3.5 മെഗാവാട്ടിന്റെ 2 ജനറേറ്ററുകള്‍ ഉപയോഗിച്ച് ഒരുവർഷം 23 മെഗായൂണിറ്റ് വൈദ്യുതി ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.

നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കാല്‍ പൂര്‍ത്തിയാക്കി 3 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതേടൊപ്പം മാര്‍മല അരുവിയില്‍ 80 ലക്ഷം രൂപയുടെ വികസന പദ്ധതികളും നടപ്പാക്കും. വാച്ച് ടവറും അടിസ്ഥാനസൗകര്യങ്ങളുമടക്കം ഏര്‍പ്പെടുത്തും. മാര്‍മലയിലേയ്‌ക്കെത്തുന്ന സഞ്ചാരികള്‍ക്കും ഇത് പ്രയോജനപ്രദമാവുമെന്ന് MLA സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.