പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം

smrithiyoram
SHARE

പഴമയുടെ പൂക്കാലം ഒരുക്കി ഇടുക്കി മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ സോഷ്യൽ വർക്ക്‌ വിഭാഗം വിദ്യാർഥികൾ .ലോക അൾഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയോരം എന്ന പേരിലാണ് റെമിനിസെൻസ് കോർണർ ഒരുക്കിയത്. അൾഷിമേഴ്‌സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമ്മകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറക്കുന്നതിനുള്ള തെറാപ്പി ആണ് റെമിനിസെൻസ് കോർണർ. 

 പഴമയുടെ വേരുകൾ തേടിയുള്ള ഈ യാത്രയ്ക്ക് അവരിട്ട പേര് സ്മൃതിയോരം . ചന്തയിലെ മോരു വിൽപനക്കാരിയും, നാട്ടുവർത്തമാനങ്ങൾ നിറയുന്ന ചായക്കടയും, ബസ് സ്റ്റോപ്പും, സിനിമ ടാക്കീസും നിറഞ്ഞ പഴയകാല ഫ്രയിം വിദ്യാർഥികൾ ഭംഗിയായി ഒരുക്കി. അവർ അതിലെ കഥാപാത്രങ്ങളായി.

മൂലമറ്റം സെൻറ്. ജോസഫ്സ് കോളേജ് MSW വിഭാഗം അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഒരുക്കിയ സ്‌മൃതിയോരം -റെമിനിസെൻസ് കോർണർ മനോഹരം, ആസ്വാദ്യകരം. പരിപാടി വമ്പൻ വിജയമായതിന് അപ്പുറം സമൂഹ മാധ്യമങ്ങളിലും ഹിറ്റ്. പാഠപുസ്തകങ്ങൾക്കപ്പുറം അറിവുകൾ പകരുന്ന ആശയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ട കാലമായെന്ന് ഓർമിപ്പിക്കുകയാണ് ഈ കോളജും ഈ കൂട്ടായ്മയും .

MORE IN CENTRAL
SHOW MORE