manimalabridge-2

ഒരുവർഷം മുൻപ് കനത്ത മഴയിൽ തകർന്ന മണിമലയിലെ പാലങ്ങൾ ഇതുവരെയും പുനർനിർമിച്ചില്ല. ചെറുവള്ളി പള്ളിപ്പടി പാലത്തിന്റെയും വെള്ളാവൂർ നൂലുവേലിക്കടവ് പാലത്തിന്റെയുമാണ് തുക അനുവദിച്ച് നാളുകളായിട്ടും പണി തുടങ്ങാത്തത്.

കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിൽ മണിമലയാറിന് കുറുകെയുള്ള നിരവധി വലുതും ചെറുതുമായ പാലങ്ങൾ തകർന്നു പോയിരുന്നു. അവയിൽ പലതും സമയബന്ധിതമായി പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു നൽകിക്കഴിഞ്ഞെങ്കിലും ഈ രണ്ട് പാലങ്ങൾ മാത്രം അധികൃതർ കണ്ട മട്ടില്ല.  ചെറുവള്ളി പള്ളിപ്പടിക്ക് സമീപമുണ്ടായിരുന്ന പാലം പൂർണ്ണമായും, വെള്ളാവൂരിന് സമീപമുള്ള നൂലു വേലിക്കടവ് തൂക്കുപാലം ഭാഗീകമായും മലവെള്ളപാച്ചിലിൽ ഒലിച്ചുപോയിരുന്നു.പള്ളിപ്പടി പാലത്തിലേക്കള്ള അപ്രോച്ച് റോഡിൻ്റെ കുറച്ചു ഭാഗം മാത്രമാണ് ഇപ്പോഴുള്ളത്. ഒരു മാസത്തിനുള്ളിൽ പാലം പുനർനിർമ്മിക്കുമെന്നാണ് പ്രളയ സമയത്ത് പ്രദേശത്തെത്തിയ നേതാക്കളും ഉദ്യോഗസ്ഥരും അറിയിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു

 കോട്ടയം പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലമാണ് പ്രദേശവാസികൾ കോട്ടാങ്ങൽ ടൗണിലേക്കും ക്ഷേത്രത്തിലേക്കും മറ്റും പോകാൻ ആശ്രയിച്ചിരുന്നത്.ഇത് തകർന്നതോടെ പത്ത് കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാണ് നാട്ടുകാരുടെ യാത്ര.പാലങ്ങളുടെ പണികൾക്കായി തുക അനുവദിച്ചു കിടക്കുകയാണെന്ന് ചീഫ് വിപ്പും സ്ഥലം എം. എൽ. എ യുമായ ഡോ.എൻ.ജയരാജ് പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ രണ്ടു പാലങ്ങൾ മാത്രം  ജനങ്ങളുടെ ചോദ്യം