കൊച്ചിയിൽ തെരുവുനായകൾ പെരുകിയത് കോവിഡിന് ശേഷമെന്ന് കോർപ്പറേഷൻ

corporationdog-03
SHARE

കൊച്ചി കോര്‍പ്പറേഷനില്‍ തെരുവുനായകള്‍ നിയന്ത്രണാതീതമായി പെരുകിയത് കോവിഡ് കാലത്തിന് ശേഷമെന്ന് കോര്‍പ്പറേഷന്‍. പഞ്ചായത്ത് മുന്‍സിപ്പല്‍ മേഖലകളില്‍ നിന്നെത്തിയ നായ്ക്കളെ ജനങ്ങള്‍ തീറ്റിപോറ്റിയത് വിനയായതായി കണ്ടെത്തല്‍. അപകടകാരികളായ വളര്‍ത്തുനായ്ക്കളെ തെരുവില്‍തള്ളുന്നതും സ്ഥിതി സങ്കീര്‍ണമാക്കി. 

എണ്ണി തീര്‍ക്കാന്‍ കഴിയാത്തവിധം കൊച്ചിയില്‍ തെരുവുനായകള്‍ പെറ്റുപെരുകി. ഓരോ തെരുവും നിയന്ത്രിക്കാന്‍ പ്രത്യേക ടീമുകള്‍. 

കോര്‍പ്പറേഷന്‍റെ വാഹനംതന്നെ അവര്‍ പ്രസവവാര്‍ഡാക്കി. 

ഇവരൊക്കെ എവിടുന്ന് വന്നൂ എന്ന് ചോദിച്ചാല്‍ ഇതാണ് കോര്‍പ്പറേഷന്‍റെ ഉത്തരം. നായ്ക്കളെ അപകടകാരിയാക്കുന്നതില്‍ നാട്ടുകാര്‍ക്കും പങ്കുണ്ടെന്ന് കോര്‍പ്പറേഷന്‍.  

ഇതിന് പുറമെയാണ് രോഗംവന്നതും പ്രായംചെന്നതുമായ വളര്‍ത്തുനായ്ക്കളെ കൂടി തെരുവിലേക്ക് തള്ളുന്നത്. ഇതുവരെ എണ്ണായിരത്തിലേറെ തെരുവുനായ്ക്കളെ കോര്‍പ്പറേഷന്‍ വന്ധ്യംകരിച്ചു. വന്ധ്യംകരണപദ്ധതി വിപുലമാക്കിയും  വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയും തെരുവുനായ ഭീഷണിയെ അതിജീവിക്കാനാണ് കോര്‍പ്പറേഷന്‍റെ ശ്രമം.

MORE IN CENTRAL
SHOW MORE