കാത്തിരുന്ന ഓണം കൈവിട്ടു പോയെന്ന് പത്തനംതിട്ട അടൂര്‍ ഏനാത്തെ ഈറ്റ നെയ്ത്ത് തൊഴിലാളികള്‍. കോവിഡ് ഇടവേളയ്ക്ക് ശേഷമെത്തിയ ഓണക്കാലത്ത് കാര്യമായ കച്ചവടം തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു.
ഗ്രാമീണ കാർഷിക സംസ്ത്തിന്റെ അടയാളമായിരുന്നു ഈറ്റകൊണ്ടുള്ള ഗാർഹികോപകരണങ്ങൾ.. ഈറ്റയിൽ നെയ്തെടുക്കുന്ന വട്ടിയും കുട്ടയും പനമ്പിനുമൊക്കെ വലിയ കച്ചവടമായിരുന്നു. ചിങ്ങംമുതല്‍. കര്‍ക്കിടകത്തോടെ പഴയ കുട്ടയും വട്ടിയും എല്ലാം വീടുകളില്‍ നിന്ന് പുറത്താക്കും. . പുതിയവ വാങ്ങും. പുതിയകാലത്ത് ഈറ്റ കൊണ്ടുള്ള വട്ടിയും, കുട്ടയുമൊന്നും വേണ്ടാതായിത്തുടങ്ങി, പ്രധാനമായും സ്ത്രീകളായിരുന്നു ഈറ്റ നെയ്ത്ത് വരുമാന മാർഗമായി സ്വീകരിച്ചിരുന്നത്.
നാട്ടിലെ പൊതു ചന്തകളെ ആശ്രയിച്ചും ഉൽപന്നങ്ങൾ തലച്ചുമടായി വീടുകൾ തോറും കൊണ്ടും നടന്നും മുന്‍പ് വിൽപന സജീവമായിരുന്നു. നെല്ലുണക്കാൻ പനമ്പും പതിരു പാറ്റാൻ മുറവും ഒപ്പം വട്ടിയും കുട്ടയും ഉപയോഗപ്പെടുത്തിയായിരുന്നു നെൽക്കൃഷിയുടെ വിളവെടുപ്പ്. കൃഷി നിലച്ചതും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വരവുമാണ് വില്‍പന കുറയാന്‍ കാരണം
ബാംബൂ കോര്‍പറേഷനാണ് സബ്സിഡി നിരക്കില്‍ ഈറ്റ നല്‍കുന്നത്. വീടുകളില്‍ എത്തിച്ചുള്ള വില്‍പന ഇപ്പോഴില്ല. കടക്കാര്‍ തുച്ഛമായ തുകയാണ് നല്‍കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കുലത്തൊഴിലിനോട് പുതിയ തലമുറ വിടപറഞ്ഞു കഴിഞ്ഞു.