ആളില്ലാത്ത വീടുകളിൽ കവർച്ചാശ്രമം; മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

thrithala-theft
SHARE

പാലക്കാട് കൂറ്റനാടില്‍ ആളില്ലാത്ത വീടുകളില്‍ രാത്രിയില്‍ കവര്‍ച്ചാശ്രമം. മോഷ്ടാക്കൾ മതിൽ ചാടി കടക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലെ സൂചന പിന്തുടര്‍ന്ന് തൃത്താല പൊലീസ് അന്വേഷണം തുടങ്ങി. 

ഉല്ലാസ് നഗറിലെ ആളില്ലാത്ത വീടുകളിലായിരുന്നു കഴിഞ്ഞദിവസം രാത്രിയിലെ കവര്‍ച്ചാശ്രമം. മുൻവാതിൽ പൊളിച്ചാണ് രണ്ടംഗ സംഘം അകത്തു പ്രവേശിച്ചത്. അലമാര തുറന്ന നിലയിലായിരുന്നു. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരിവലിച്ചിട്ട നിലയിലും. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് പൂക്കാര വളപ്പില്‍ മുഹമ്മദ് ഷെറീഫ് മോഷണശ്രമം അറിയുന്നത്.

അടുത്ത വീട്ടിലെ മതില്‍ ചാടിക്കടക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരാൾ മാസ്ക് ഉപയോഗിച്ചും മറ്റൊരാൾ മുഖം മറയ്ക്കാതെയുമുള്ള ദൃശ്യങ്ങളാണ് പതിഞ്ഞിട്ടുള്ളത്. തുടർന്ന് തൃത്താല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് ഉടമസ്ഥര്‍ പൊലീസിനോട് പറഞ്ഞു. ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് വൈകാതെ മോഷ്ടാക്കളിലേക്ക് എത്താന്‍ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

MORE IN CENTRAL
SHOW MORE