അപ്രോച്ച് റോഡ് തകര്‍ന്ന് വഴിയടഞ്ഞു; നാട്ടുകാരുടെ പ്രതിഷേധം

അപ്രോച്ച് റോഡ്  തകര്‍ന്ന് വഴിയടഞ്ഞ കോമളം പാലത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. പാലത്തിന് പണം വകയിരുത്തിയെങ്കിലും തുടര്‍ നടപടികള്‍ ആയിട്ടില്ല. പത്ത് കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കേണ്ട ദുരിതത്തിലാണ് നാട്ടുകാര്‍ 

കഴിഞ്ഞ ഒക്ടോബറില്‍ കലിതുള്ളിയൊഴുകിയ മണിമലയാറാണ് കോമളം പാലത്തിന്‍റെ ഒരുകരയപ്പാടെ തകര്‍ത്തെറിഞ്ഞത്. അന്‍പതിയോളം ദൂരത്തില്‍ തീരം ആറെടുത്തു. കല്ലൂപ്പാറ പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിരുന്ന പാലത്തിന്‍റെ സമീപന പാത തകര്‍ന്നതോടെ വിവിധ മേഖലകള്‍ ഒറ്റപ്പെട്ടു. പത്ത് കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു നാ‌ട്ടുകാര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണരാതായതോടെ സേവാഭാരതി താല്‍ക്കാലിക പാലം നിര്‍മിച്ചു. പക്ഷെ മെയ് മാസത്തിലം മഴയില്‍ പാലത്തില്‍ മുളയും തടികളും അടിഞ്ഞതോടെ പാലം നീക്കം ചെയ്തു. 

പണം അനുവദിച്ചെങ്കിലും പാലത്തിന് നടപടി ആയില്ല. തല്‍ക്കാലം നാട്ടുകാര്‍ ഇടപെട്ട് കടത്ത് വള്ളം തയാറാക്കി. ജലവിഭവ വകുപ്പ് യഥാസമയം പാലത്തിലം തടസം നീക്കാഞ്ഞതാണ് അപ്രോച്ച് റോഡ് തകരാന്‍ കാരണം. നിലവിലെ പാലത്തിന്‍റെ അപ്രോച്ച് റോഡ് ശരിയാക്കി കിട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം