pjimage (1)

എറണാകുളം തിരുവാണിയൂര്‍ മുരിയമംഗലം പാടശേഖരത്തില്‍ വിത്തെറിഞ്ഞ നെല്‍കര്‍ഷകര്‍ക്ക് ഈ വിഷുക്കാലം കണ്ണീരിന്റേത്. കനത്ത മഴയില്‍ ഏക്കര്‍ കണക്കിന് പ്രദേശത്തെ കൃഷി വെള്ളം കയറി നശിച്ചതോടെ കര്‍ഷകര്‍ കടക്കെണിയിലുമായി. വിഷുവിന് വിളവെടുപ്പ് ലക്ഷ്യമിട്ടാണ് ഇക്കുറി വിത്തെറഞ്ഞത്. വേനല്‍മഴയില്‍ തോട് കരകവിഞ്ഞതോടെ കൊയ്ത്തിന് പാകമായ നെല്‍ചെടികളെല്ലാം മുങ്ങി. മുരിയമംഗലത്ത് 45 ഏക്കറിലായിരുന്നു ഇക്കുറി കൃഷിയിറക്കിയത്. എട്ടും പത്തും ലക്ഷം രൂപ ലോണെടുത്ത് കൃഷിയിറക്കിയവര്‍ വരെ കൂട്ടത്തിലുണ്ട്. പാട്ടത്തിനെടുത്ത നിലത്ത് കൃഷിയിറക്കിയ പലര്‍ക്കും സബ്സിഡി പോലും ലഭിച്ചിട്ടില്ല. തിരുവാണിയൂര്‍ പഞ്ചായത്ത് അധികൃതര്‍ തോട് വൃത്തിയാക്കി നല്‍കാന്‍ തയാറായില്ലെന്നാണ് ആക്ഷേപം. കൃഷി നടക്കാത്ത സ്ഥലങ്ങളില്‍ കള വളര്‍ന്നത് തോട്ടിലെനീരൊഴുക്ക് തടസപ്പെടാന്‍ കാരണമായി. കൃഷിനശിച്ച് കടം ഏറിയതോടെ ഇനിയിങ്ങനെ നഷ്ടത്തിനായി കൃഷിയിറക്കണമോ എന്ന ആലോചനയിലാണ് കര്‍ഷകര്‍. അധികൃതര്‍ ഉടനൊരു നടപടി സ്വീകരിച്ചില്ലെങ്കില്‍ പലര്‍ക്കും ജീവിതം തന്നെ പ്രതിസന്ധിയാകും