ഇടുക്കി പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പിലെ ചോര്‍ച്ച പരിഹരിച്ചു. പവര്‍ ഹൗസിലേയ്ക്കുള്ള നാലാമത്തെ പൈപ്പിലായിരുന്നു കാലപഴക്കത്തെ തുടര്‍ന്ന് ചോര്‍ച്ച കണ്ടെത്തിയത്. പദ്ധതിയുടെ അടുത്ത ഘട്ടം നവംബറോടെ പൂര്‍ത്തിയാക്കാമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
മുപ്പത്തിയേഴ് മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പള്ളിവാസൽ പവ്വർ ഹൗസില്‍ 1940 ല്‍ ആണ് പെൻസ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിച്ത്. അന്‍പത് വര്‍ഷത്തെ കാലാവധിയില്‍ സ്ഥാപിച്ച പെന്‍സ്റ്റോക്ക് പൈപ്പുകള്‍ 82 വര്‍ഷം പിന്നിട്ടിട്ടും മാറ്റി സ്ഥാപിക്കാന്‍ നടപടിയുണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഒന്നര വര്‍ഷം മുമ്പ് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നും രണ്ടും പൈപ്പുകള്‍ കെഎസ്ഇബി അടച്ചിരുന്നു. നാലാമത്തെ പൈപ്പിലും തുരുമ്പെടുത്ത് ചോര്‍ച്ച കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം മനോരമ ന്യൂസ് നല്‍കി. ഇതേതുടര്‍ന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പ്രശ്നം പരിഹരിച്ചത്. നവംബറോടെ പള്ളിവാസല്‍ പദ്ധതിയുടെ എക്സ്റ്റെന്‍ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.