മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ

moolamattom
SHARE

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി അടുത്തയാഴ്ച പുനരാരംഭിക്കും. അറ്റകുറ്റപ്പണികള്‍ തുടങ്ങാൻ കളമശേരി ഡെസ്പാച്ചില്‍ നിന്നും അനുമതി ലഭിച്ചു. ആറ്​ മാസക്കാലം നീണ്ടു നില്‍ക്കുന്നതാണ് ഈ അറ്റകുറ്റപ്പണികള്‍.

ഡിസി ബാറ്ററിയിലെ തകരാറിനെ തുടർന്നാണ് ദിവസങ്ങൾക്ക് മുൻപാണ് മൂലമറ്റത്തെ ആറു ജനറേറ്ററുകൾ പ്രവർത്തന രഹിതമായത്. ഇതിന് ശേഷം നടത്തിയ യോഗത്തിൽ  ജനറേറ്ററുകളുടെ അറ്റക്കുറ്റപണികൾ ചർച്ചായിരുന്നു. 

ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് സാധാരണ അറ്റകറ്റപ്പണികള്‍ നടത്താറുള്ളത്. മൂന്നാം നമ്പർ ജനറേറ്ററിന്‍റെ അറ്റകുറ്റപ്പണികള്‍ നിലവില്‍ പൂര്‍ത്തീകരിച്ചതാണ്. ഇനി ഒന്നാം നമ്പർ ജനറേറ്ററിന്‍റെ അറ്റകുറ്റപ്പണിയാണ് നടത്തുക. വരും ദിവസങ്ങളിലും കാര്യമായ മഴ പെയ്യാന്‍ സാധ്യത ഇല്ലെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതേ തുടർന്നാണ് അറ്റക്കുറ്റ പണികൾ നടത്താൻ തീരുമാനിച്ചത്. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ആകെ 780 മെഗാവാട്ട് പദ്ധതിയാണ് മൂലമറ്റം പവ്വര്‍ ഹൗസിലേത്. അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമ്പോള്‍ ഒരു ജനറേറ്ററിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവക്കേണ്ടി വരും. എന്നാല്‍ ഇതുമൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ല. മഴക്കാലമായതിനാലും വൈദ്യുതി ഉപഭോഗം കുറഞ്ഞ് നില്‍ക്കുന്നതിനാലുമാണ് പ്രതിസന്ധി ഉണ്ടാവാത്തത്.

MORE IN CENTRAL
SHOW MORE
Loading...
Loading...