കോതമംഗലം കീരംമ്പാറയില്‍ പാറമടയ്ക്കെതിരെ പരാതിയും പ്രതിഷേധവുമായി നാട്ടുകാര്‍. പാറപൊട്ടിക്കുമ്പോഴുള്ള ഉഗ്രസ്ഫോടനങ്ങള്‍ രണ്ടുകിലോമീറ്ററോളം ചുറ്റളവില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പരിസ്ഥിതിലോല മേഖലയായ നാടുകാണി മലയോടും തട്ടേക്കാട് പക്ഷിസങ്കേതത്തോടും ചേര്‍ന്നുള്ള പാറഖനനം പൂര്‍ണമായും നിര്‍ത്തണമെന്നാണ് ആവശ്യം
കോതമംഗംലം കീരംപാറ പഞ്ചായത്തിലെ പാറാട് നാടുകാണി മലമേഖലയിലാണ് പാറഖനനം നടക്കുന്നത്. പാറപൊട്ടിക്കുന്ന ദിവസങ്ങളില്‍ രണ്ടുകിലോമീറ്റളോം സ്ഫോടനത്തിന്റെ പ്രകമ്പമെത്തുമെന്നും ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണു.രാപ്പകലില്ലാതെ ടിപ്പറുകള്‍ ചീറിപ്പായുന്നതുമൂലം റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ജനജീവിതം ദുസഹമായിപരിസ്ഥിതിലോല മേഖലയായ നാടുകാണി മലയും തട്ടേക്കാട് പക്ഷിസങ്കേതവുമെല്ലാമടങ്ങുന്ന പ്രദേശംത്താണ് പാറമട. ഇതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 600 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മേഖലയുടെ മറ്റ് ഭാഗങ്ങളിലേക്കും ഖനനം വ്യാപിപ്പിക്കാനുള്ള ശ്രമം ക്വാറി മാഫിയ നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇടപെട്ട് പാറഖനനം പൂര്‍ണമായും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.