ടിപിആർ കുറഞ്ഞു; എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും സാധാരണ നിലയിലേക്ക്

കൊച്ചി നഗരമടക്കം എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും സാധാരണ നിലയിലേക്ക് മാറുന്നു. ടിപിആർ 30 ശതമാനത്തിനു മുകളിലുള്ള ചിറ്റാറ്റുകര പഞ്ചായത്ത് മാത്രം  ട്രിപ്പിൾ ലോക്ഡൗണിലേക്ക് മാറി. 70 തദ്ദേശ സ്ഥാപനങ്ങളിൽ മിതമായ രോഗവ്യാപനം മാത്രമാണ് ഉള്ളത്. പെരുമ്പാവൂർ നഗരസഭയടക്കം 11 തദ്ദേശസ്ഥാപനങ്ങൾ പൂർണമായും തുറന്നു. വിഡിയോ റിപ്പോർട്ട് കാണാം. 

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെയാണ് എറണാകുളം സാധാരണ നിലയിലേക്ക് മടങ്ങുന്നത്. ഒടുവിലത്തെ കണക്കിലും രോഗികളുടെ എണ്ണം കൂടുതൽ ആണെങ്കിലും ടിപിആർ 30 ശതമാനതിനു മുകളിൽ ഉള്ളത് ചിറ്റാറ്റുകര പഞ്ചായത്തിൽ മാത്രമാണ്. ഇവിടം ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് മാറി. 70 തദ്ദേശ സ്ഥാപനങ്ങളിൽ ടിപിആർ  8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ്. ഭൂരിഭാഗം പ്രദേശങ്ങളും ഏറെകുറേ പൂർണമായും തുറക്കാം,

പെരുമ്പാവൂർ നഗരസഭ, കൂത്താട്ടുകുളം നഗരസഭ,പാലക്കുഴ, അയ്യമ്പുഴ, തീരുമാറാടി, മാറാടി, വാളകം, എലഞ്ഞി, പിണ്ടിമന, വാർപ്പെട്ടി, കീറമ്പാറ  തുടങ്ങി 11 ഇടങ്ങളിൽ ടിപിആർ 8 ശതമാനത്തിൽ താഴെ ആണ് ഇവിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലായി.