തിരുവനന്തപുരത്ത് കർശന നിരീക്ഷണം: സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരത്ത് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ. ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴികളുടെ എണ്ണം കുറച്ചിട്ടുണ്ട്. നഗരത്തിലേക്ക് ആറ് റോഡുകളിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും ഒരു എൻട്രി, എക്സിറ്റ് റോഡുകളെ അനുവദിക്കൂവെന്നും കമ്മീഷണർ മനോരമ ന്യൂസിനോട് പറഞ്ഞു. ജില്ലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് കമ്മീഷണർ പറഞ്ഞ കാര്യങ്ങൾ, വിഡിയോ സ്റ്റോറി കാണാം.