സൈക്കിള്‍ ട്രാക്ക് കയ്യേറി സ്വകാര്യ വാഹനങ്ങള്‍; പുതിയ ട്രാക്കിനായി ആവശ്യം

cyclewb
SHARE

കൊച്ചിയിലെ സൈക്കിള്‍ ട്രാക്ക് കയ്യേറി സ്വകാര്യ വാഹനങ്ങള്‍. സ്മാര്‍ട്ട് കൊച്ചി മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ സൈക്കിള്‍ ട്രാക്കാണ് മറ്റു വാഹനങ്ങളുടെ 

പാര്‍ക്കിങ്ങ് മൂലം ഉപയോഗ ശൂന്യമാകുന്നത്. റോഡിലെ മീഡിയനോട് ചേര്‍ന്ന് പുതിയ ട്രാക്ക് വേണമെന്നാണ് സൈക്കിള്‍ യാത്രക്കാരുടെ ആവശ്യം.

മറ്റു വാഹനങ്ങളെ പേടിക്കാതെ എളുപ്പത്തില്‍ സൈക്കിള്‍ ചവിട്ടാം. സ്മാര്‍ട്ട് കൊച്ചി മിഷന്റെ ഭാഗമായി ചാത്യാത് റോഡ് മുതല്‍ ഹൈക്കോടതി ജംങ്ഷന്‍ വരെ നിര്‍മിച്ച സൈക്കിള്‍ ട്രാക്ക് കൊച്ചിക്കാര്‍ ഇഷ്ടപ്പെട്ട് വരികയായിരുന്നു. അതിനിടയിലാണ് വഴിമുടക്കികളായി സൈക്കിള്‍ ട്രാക്കില്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ തുടങ്ങിയത്. 

റോഡിന്റെ ഒരു വശത്ത് നിന്ന് രണ്ട് മീറ്റര്‍ ദൂരമാണ് സൈക്കിള്‍ ട്രാക്കിനായി മാറ്റി വച്ചത്. പച്ചനിറത്തില്‍ ചായം നല്‍കി സൈക്കിളിന്റെ ചിത്രം വരച്ച്  ട്രാക്ക് തിരിക്കുകയും ചെയ്തു. പക്ഷെ ട്രാക്കിന്റെ ഉപയോഗം സൈക്കിള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം.സൈക്കിളുമായി വരുന്നവര്‍ക്ക് 

റോഡിലേക്ക് മാറി സൈക്കിള്‍ ചവിട്ടേണ്ട ഗതിയാണ്. ട്രാക്കിന്റെ വരവോടെ നിലവില്‍ റോഡിന്റെ വീതി കുറഞ്ഞുവെന്നല്ലാതെ യഥാര്‍ഥ ഉദ്ദേശ്യം നടപ്പായിട്ടില്ല. 

സൈക്കിള്‍ ട്രാക്കില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പെഡല്‍ ഫോഴ്സ് പ്രവര്‍ത്തകരുടെ ആവശ്യം. 

തിരക്കുള്ള റോഡുകളുടെ മീഡിയനോട് ചേര്‍ന്ന് സൈക്കിള്‍ ട്രാക്ക് നിര്‍മിക്കണമെന്ന സ്വപ്നവും യാത്രക്കാര്‍ക്കുണ്ട്. 

MORE IN CENTRAL
SHOW MORE
Loading...
Loading...