കൈലാസപ്പാറയില്‍ കൃഷി നശിപ്പിച്ച് വാനരപ്പട; പൊറുതിമുട്ടി കുടുംബങ്ങൾ

ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ കൃഷി നശിപ്പിച്ച് വാനരപ്പട. തുടർച്ചയായുണ്ടാകുന്ന കുരങ്ങിന്റെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് 

അഞ്ഞൂറോളം കുടുംബങ്ങൾ.  നെടുങ്കണ്ടം മേഖലയിലെ പ്രധാന കൃഷിയായ ഏലമാണ് വാനര സംഘം വ്യാപകമായി നശിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കുശേഷം കൃഷി പച്ചപിടിച്ച് വരുന്നതിനിടെ കുരങ്ങുകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് കര്‍ഷര്‍ക്ക് തിരിച്ചടിയാണ്. കൂട്ടമായെത്തുന്ന കുരങ്ങുകൾ തോട്ടങ്ങളിൽ പ്രവേശിച്ച് നാമ്പെടുത്ത ഏലം അകത്താക്കും. വാഴ, കപ്പ, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ കൃഷികളും നശിപ്പിക്കുന്നുണ്ട്.‌

ഒരു വർഷത്തിനിടെ 15 ഓളം സ്ത്രീകൾക്കാണ് കുരങ്ങുകളുടെ ആക്രമണത്തിൽ പരുക്കേറ്റത്. 

കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പല തവണ കർഷകർ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമില്ലെന്നാണ് ആക്ഷേപം.