angamaliroad-05

അങ്കമാലി അത്താണി-എളവൂർ  രാജപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പട്ട്  പൊതുമരാമത്തു മന്ത്രിക്കു നാട്ടുകാരുടെ നിവേദനം. പുറമ്പോക്കുകൾ പൂർണ്ണമായും ഒഴിപ്പിച്ച ശേഷം നിർമ്മാണം തുടരണമെന്നാണാവശ്യം. . 

ദേശീയപാതയിൽ അത്താണി കാംകോ മുതൽ എളവൂർ വരെയുള്ള എട്ടു കിലോമീറ്ററാണ് വികസിപ്പിക്കുന്നത്. അത്താണി മുതൽ കരക്കാട്ടുകുന്നു വരെയുള്ള ഒരു കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് പുറമ്പോക്കു ഒഴിഞ്ഞു നൽകി കെട്ടിടവും മതിലും പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയിരുന്നു. വീതി കുറവുള്ള ഭാഗങ്ങളിൽ പുറമ്പോക്കു ഏറ്റെടുക്കാനുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും എല്ലായിടത്തും പുറമ്പോക്കു കണ്ടെത്തി ഏറ്റെടുക്കുന്നത് വരെ മറ്റു നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 

അത്താണി മുതൽ മേയ്ക്കാട് വരെ താമസിക്കുന്നവർ ഒപ്പിട്ട നിവേദനമാണ് പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നൽകിയത്. ഇതെ ആവശ്യമുന്നയിച്ച് അൻവർ സാദത്ത് എംഎൽഎയ്ക്കും പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥർക്കും കത്ത് നൽകിയിട്ടുണ്ട്.