ഓഫ്റോഡ് ട്രാക്കിന് സമാനം; ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്‍റെ ദുരവസ്ഥ

ഓഫ്റോഡ് ട്രാക്കിന് സമാനമായി മാറിയ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്‍റെ ദുരവസ്ഥ പരിഹരിക്കാന്‍ നപടിയില്ല.  തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള 15 കിലോമീറ്റര്‍ തകര്‍ന്നിട്ട് ഏഴ് വര്‍ഷം പിന്നിട്ടു. വര്‍ഷാവര്‍ഷം കുഴികള്‍ അടയ്ക്കുന്നതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ തട്ടുന്നതല്ലാതെ റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല.

ഹോള്‍ഡ് (വികലാംഗനായ ചേട്ടന്‍ വണ്ടിയുമായി തകര്‍ന്ന റോ‍ഡിലൂടെ വരുന്നതും.....കുഴികളുടെ ഷോട്ട്സും...അതിന്‍റെ തുടര്‍ച്ചയായി )

ഈരാറ്റുപേട്ടയില്‍ നിന്ന് വാഗമണിലേക്ക് പോകുന്നവര്‍  ആരായാലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്മരിച്ച് പോകും. ആകെയുള്ള 25 കിലോമീറ്ററില്‍ പതിനഞ്ച് കിലോമീറ്ററിലും ടാര്‍ കണ്ടകാലം മറന്നു. നടുവൊടിഞ്ഞ യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം എണ്ണിയാല്‍ തീരില്ല. 

2013ല്‍ റോഡ് നവീകരണത്തിന് 25 കോടി അനുവദിച്ചു. പാറപൊട്ടിച്ച് വളവുകളുടെ വീതിക്കൂട്ടിയത് മിച്ചം. നാല് വര്‍ഷം മുന്‍പ് 30കോടി കൂടി പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. ഹൈറേഞ്ചില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രോഗികളെ എത്തിക്കുന്നതും ഇതുവഴി. രോഗികള്‍ക്ക് കുഴിയില്‍ചാടിയുണ്ടാകുന്ന  ബുദ്ധിമുട്ടുകള്‍ക്കും ചികിത്സിക്കേണ്ട സ്ഥിതിയാണ്.