കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന മൂന്നാർ പാലം അപകടാവസ്ഥയിൽ

bridge-munnar-01
SHARE

കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെ പാലം അപകടാവസ്ഥയിൽ. രണ്ടു വർഷമായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍  അധിക്യതര്‍ ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. സഞ്ചാരികളും നാട്ടുകാരും ഉൾപ്പടെ നിരവധിപേർ യാത്ര ചെയ്യുന്ന പാലമാണ് അപകടാവസ്ഥയിൽ തുടരുന്നത്.

ദിവസവും നൂറ് കണക്കിന് വാഹനങ്ങളും, സഞ്ചാരികളും  കടന്നുപോകുന്ന ജില്ലയിലെ തന്നെ പ്രധാന പാതകളിലൊന്നായ കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയിലെ മൂന്നാര്‍ പൊലിസ് സ്റ്റേഷന് സമീപമുള്ള പാലം അപകടാവസ്ഥയിലായിട്ട് രണ്ട് വർഷം പിന്നിടുകയാണ്. ഇരുവശങ്ങളിലേയും കൈവരികള്‍ തകര്‍ന്ന് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന സ്ഥിതി. ദേവികുളം സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരും സബ് കലക്ടറും അപകടത്തിലായ പാലത്തിലൂടെയാണ് സ്ഥിരം  കടന്നുപോകുന്നത്. പാലം  ശക്തിപ്പെടുത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിലവിൽ വിനോദ സഞ്ചാര മേഖലകൾ തുറന്നതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കും. രാത്രിയിലെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാലത്തില്‍ അപകടപ്പെടാനും ഇടയുണ്ട്.  അധിക്രതർ ഇടപെട്ടാൽ അപകടം ഒഴിവാക്കാം.

MORE IN CENTRAL
SHOW MORE
Loading...
Loading...