പരാതി ഇനി വാട്സാപ്പിലൂടെ അറിയിക്കാം; കലക്ടർ നേരിട്ട് ഇടപെടും; പുതിയ പരീക്ഷണം

calicut-collector
SHARE

കോഴിക്കോട് കലക്ടറേറ്റില്‍ പരാതി നല്‍കാന്‍ ഇനി നേരിട്ടെത്തണ്ട. പകരം വാട്സാപ്പ് ചെയ്താല്‍ മതി. ജില്ലാ കലക്ടര്‍ നേരിട്ടിടപ്പെട്ട് പ്രശ്നപരിഹാരം ഉറപ്പാക്കും. കോവിഡ് കാലത്ത് സാമൂഹിക അകലം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പരീക്ഷണം. 

8848622770 എന്ന നമ്പറിലാണ് പരാതി അയയ്ക്കേണ്ടത്. ഇംഗ്ലീഷിലോ മലയാളത്തിലോ അയയ്ക്കാം. പരാതി സ്വീകരിച്ചതായുള്ള അറിയിപ്പ് ലഭിക്കും. തുടര്‍നടപടികളും യഥാസമയം പരാതിക്കാരെ അറിയിക്കും. വിഷയം ഗൗരവമുള്ളതാണെങ്കില്‍ ജില്ലാകലക്ടര്‍ നേരിട്ട്  വിളിച്ച് വിവരങ്ങള്‍ ആരായും. വാട്സാപ്പില്‍ അയയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പിജിസെല്‍കോഴിക്കോട് അറ്റ് ജിമെയില്‍ ഡോട് കോം എന്ന ഇമെയിലിലും പരാതി അറിയിക്കാം. 

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്ന പ്രധാന ഇടങ്ങളില്‍ ഒന്നാണ് കോര്‍പ്പറേഷന്‍ പരിധി. പലയിടത്തും സാമൂഹിക അകലമില്ലെന്ന പരാതി വ്യാപകമാണ്. പുതിയ പരീക്ഷണത്തിലൂടെ സാമൂഹിക അകലം ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ആകുമെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ കണക്കുകൂട്ടല്‍. 

MORE IN CENTRAL
SHOW MORE
Loading...
Loading...