അമ്പലപ്പുഴ– പൊടിയാടി പാതയില്‍ അപകടങ്ങൾ പതിവ്; ആശങ്കയോടെ നാട്ടുകാർ

അമ്പലപ്പുഴ– പൊടിയാടി പാതയിലെ തു‌ടര്‍ അപകടങ്ങളില്‍ ആശങ്ക പങ്കുവച്ച് നാട്ടുകാര്‍ .. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ നിരീക്ഷണക്യാമറകളും, സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കണമെന്നാണ് ആവശ്യം. എടത്വ കൈതമുക്കില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ജീവന്‍നഷ്ടമായിരുന്നു.

എ‌ടത്വ കൈതമുക്കില്‍ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ഥികളാണ് കാറപകടത്തില്‍ മരിച്ചത്. അമ്പലപ്പുഴ – പൊടിയാടി തിരുവല്ല പാതയിലെ , ഈഭാഗത്ത് ഇതിനുമുന്‍പും അപക‌ടമരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. റോഡ് പുനരുദ്ധാരണത്തിന് ശേഷം വാഹനങ്ങള്‍ കടന്നുപോകുന്നത് അമിതവേഗതയിലാണ്. എന്നാല്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ല. റോഡിന് ഇരുവശവും വെളളക്കെട്ടും ചതുപ്പുമാണ്. റോഡ് വശങ്ങളില്‍ സംരക്ഷണവേലികളില്ല. സ്പീഡ് ബ്രേക്കറുകളും, നിരീക്ഷണക്യാമറകളും അത്യാവശ്യമായി സ്ഥാപിക്കണമെന്നാണ് ആവശ്യം. 

പാതയുടെ ഇരുവശങ്ങളിലും രാത്രിയുടെ മറവില്‍ കക്കൂസ്മാലിന്യമടക്കം തള്ളുന്നതും പതിവാണ്. ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.