സംസ്ഥാനത്തെ മികച്ച സ്റ്റേഷനായി ഒല്ലൂർ; സന്തോഷത്തിൽ പൊലീസ് സേന

ollurstaiton-01
SHARE

സംസ്ഥാനത്തെ മികച്ച സ്റ്റേഷനായി തൃശൂര്‍ ഒല്ലൂര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് പൊലീസ് സേന. ഒല്ലൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ നേരിട്ടെത്തി പൂച്ചെണ്ടു കൈമാറി.

തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷനാണ് ഇക്കുറി സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഒല്ലൂരിനെ തിരഞ്ഞെടുത്തത്. സ്റ്റേഷനില്‍ ഇതുവരെ അന്വേഷിച്ച കേസുകള്‍. അതിന്റെ എണ്ണം. തെളിയിക്കുന്നതിലെ മികവ്. സേനയിലെ ഐക്യം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 

പ്രഖ്യാപനം വന്ന ശേഷം സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ ബെന്നി ജേക്കബിന് പൂച്ചെണ്ടു കൈമാറി. പൊലീസ് േസനാംഗങ്ങള്‍ക്ക് മധുരം വിതരണം ചെയ്ത ശേഷമാണ് കമ്മിഷണര്‍ മടങ്ങിയത്. തൃശൂര്‍ സിറ്റി പൊലീസിന്റെ പിധിയില്‍ വ്യത്യസ്തയിനം കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട സ്റ്റേഷനാണ് ഒല്ലൂര്‍. 

MORE IN CENTRAL
SHOW MORE
Loading...
Loading...