റബറൈസ്ഡ് ബിറ്റുമിന്‍ കിട്ടാനില്ല: വൈറ്റില പാലം നിര്‍മാണം പ്രതിസന്ധിയില്‍

vytila-27
SHARE

ലോക്ഡൗണില്‍ റബറൈസ്ഡ് ബിറ്റുമിന്‍ കിട്ടാത്തതിനാല്‍ വൈറ്റില മേല്‍പ്പാല നിര്‍മാണം പ്രതിസന്ധിയില്‍. ടാറിങ് ജോലികള്‍ പൂര്‍ണമായും നിലച്ചു. കോണ്‍ക്രീറ്റ് ജോലികള്‍ തുടരാനാണ് നിര്‍മാണ കമ്പനിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

   

വൈറ്റില മേല്‍പ്പാലത്തിന്റെ ആലപ്പുഴ ഭാഗത്തുനിന്നുള്ള അപ്രോച്ച് റോഡിന്റെ പണി അതിവേഗം പൂര്‍ത്തിയാകുന്നതിനിടെയാണ് കോട്ടയം ജില്ല റെഡ്സോണിലായത്. ബി.പി.സി.എല്ലില്‍നിന്നുള്ള റബറൈസ്ഡ് ബിറ്റുമിന് ആവശ്യമായ ലാറ്റക്സ് എത്തിച്ചിരുന്നത് കോട്ടയത്തുനിന്നാണ്. ഇതോടെ രണ്ടാംഘട്ട ടാറിങ് നിലച്ചു. ലോക്ഡൗണ്‍ കഴിയാതെ ടാര്‍ ലഭ്യതയുണ്ടാകില്ലെന്നാണ് സൂചന. ഐഐടി നിര്‍ദേശപ്രകാരം പാലത്തിന് മുകളിലും അപ്രോച്ച് റോഡിലുമായി നടത്തേണ്ട മാസ്റ്റിക് ടാറിങ്ങിനുള്ള നിലവാരം കൂടിയ ബിറ്റുമിനും നിലവില്‍ ലഭ്യമാകില്ല. ഗുജറാത്തിലെ വഡോദരയില്‍നിന്നാണ് മാസ്റ്റിക് ബിറ്റുമിന്‍ എത്തിക്കേണ്ടത്. വിദഗ്ധ തൊഴിലാളികളും അവിടെനിന്ന് എത്തണം. 

നിലവിലെ സാഹചര്യത്തില്‍ അതും സാധ്യമാകില്ല. ഇതോടെ മഴക്കാലത്തിന് മുന്‍പ് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാനാകാത്ത സ്ഥിതിയാണ്. ശേഷിക്കുന്ന കോണ്‍ക്രീറ്റ് ജോലികള്‍‌ പൂര്‍‍ത്തിയാക്കാനാണ് നിര്‍ദേശം. ഇടപ്പള്ളി ഭാഗത്തുനിന്നുള്ള അപ്രോച്ച് റോഡിന്റെ കോണ്‍ക്രീറ്റ് ജോലികളും പുരോഗമിക്കുകയാണ്. 

MORE IN CENTRAL
SHOW MORE
Loading...
Loading...