പാകമായ സ്ട്രോബറികള്‍ വില്‍ക്കാനാകുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

strawberylock-07
SHARE

ലോക് ഡൗണ്‍ പത്ത് ദിവസം പിന്നിട്ടതോടെ മൂന്നാറിലെ  സ്‌ട്രോബെറി കര്‍ഷകര്‍ പ്രതിസന്ധിയില്‍.  പാകമായ സ്‌ട്രോബെറികള്‍ വില്‍പനക്കെത്തിക്കാന്‍ സാധിക്കാത്തതാണ്  തിരിച്ചടിയായത്. സ്ട്രോബെറി കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ കൃഷിവകുപ്പ് നടപടിയെടുക്കണമെന്നാണ്   ആവശ്യം

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ്  സ്‌ട്രോബെറിയുടെ പ്രധാന വിളവെടുപ്പ് കാലം.  എന്നാല്‍ വിനോദസഞ്ചാരികളെ പ്രതീക്ഷിച്ച്  മൂന്നാര്‍ തോട്ടം മേഖലയില്‍ വന്‍തോതില്‍  സ്‌ട്രോബറി കൃഷി നടത്തിയവര്‍ വിറ്റഴിക്കാനാകാതെ വലയുകയാണ്.  മൂന്നാര്‍ ടൗണിലെ ചില്ലറ വില്‍പനശാലകളിലായിരുന്നു കര്‍ഷകര്‍ കൂടുതലായി സ്‌ട്രോബറി വില്‍പനക്കെത്തിച്ചിരുന്നത്. കടകള്‍ക്ക് പൂട്ടു വീണതോടെ വില്‍പന നടക്കുന്നില്ല. കാരറ്റും കര്‍ഷകരില്‍  നിന്ന്  വളരെ  വില കുറച്ചാണ്  ഇടനിലക്കാർ എടക്കുന്നത് . 

പഴങ്ങള്‍ സംഭരിക്കാന്‍ നടപടിയില്ലെങ്കില്‍ ലോക്ഡൗണ്‍ ദിനങ്ങള്‍ കഴിയുംതോറും ഇതിവിടെ ചീഞ്ഞ്  നശിക്കും.  കടമെടുത്തും മറ്റും കൃഷിയിറക്കിയ നിരവധിയാളുകളാണ്  ഇങ്ങനെ തോട്ടം മേഖലയില്‍ ദുരിതമനുഭവിക്കുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...