pulamanthol-web

പാലക്കാട്ട് പട്ടാമ്പി പുലാമന്തോൾ പാതയുടെ നവീകരണം പൂർത്തിയായതോടെ  അപകടങ്ങൾ വർധിക്കുന്നു.റോഡിന്റെ വീതി കുറവും ആവശ്യത്തിന് സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും ദീർഘദൂര വാഹനങ്ങളെ അപകടത്തിലാക്കുന്നതായാണ് പരാതി. 

പെരിന്തൽമണ്ണ റോഡിലെ കാർഷികഗവേഷണ കേന്ദ്രത്തിന് സമീപത്തെ തെക്കുംമുറി വളവാണ് പ്രധാന അപകട മേഖല. കഴിഞ്ഞ പതിനഞ്ചിന് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മറഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റിരുന്നു.ഒരു മാസത്തിനിടെ മൂന്ന് അപകടങ്ങളാണ് സംഭവിച്ചത്. ദീർഘദൂര ചരക്ക് ലോറിയും ഇവിടെ മറിഞ്ഞിരുന്നു. എൽ ഷേപ് വളവാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മാത്രമല്ല റോഡിന്റെ വീതി കുറവും ആവശ്യത്തിന് സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾ വര്ധിക്കുന്നതിന് കാരണമാകുന്നു.