ആവശ്യത്തിന് ജീവനക്കാരില്ലാതെ മെഡിക്കൽ കോളെജ്; രോഗികൾ കാത്തുനിൽക്കുന്നത് മണിക്കൂറുകൾ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളോട് കാട്ടുന്നത് ക്രൂരത. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ഒ.പി. ടിക്കറ്റ് എടുക്കാൻ കാത്തുനിൽക്കേണ്ടത് മണിക്കൂറുകളോളം. രോഗികളും കൂട്ടുവന്നവരും പരാതിപറഞ്ഞു മടുത്തിട്ടും അധികൃതർക്ക് കുലുക്കമില്ല. 

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വളയാനുള്ള ആളുണ്ട്. ഒപി ബ്ലോക്കിന് മുന്നിൽ ഇത്‌ നിത്യകാഴ്ചയാണ്. ഡോക്ടറെ ഒന്ന് കാണണമെങ്കിൽ കാലുകുഴയും. 

ഡോക്ടറെ കണ്ടാലോ. രോഗം പോലും പറഞ്ഞു മനസിലാക്കാൻ പറ്റാത്ത അവസ്ഥയെന്ന് രോഗികൾ പറയുന്നു. മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ഒപി ബ്ലോക്കിൽ പ്രത്യേക കൗണ്ടറുകളുണ്ട്. എന്നാൽ മതിയായ ജീവനക്കാരെ നിയോഗിച്ചിട്ടില്ല.