പ്രളയത്തിൽ തകർന്ന ഹരിതവനം സംരക്ഷിക്കാന്‍ കൂട്ടയോട്ടം

പ്രളയത്തിൽ നശിച്ചുപോയ ആലുവ മണപ്പുറത്തെ ഹരിതവനം സംരക്ഷിക്കുന്നതിന് നേച്ചർ റണ്ണുമായി പെരിയാർ അഡ്വഞ്ചേഴ്സ് കൂട്ടായ്മ. അൻവർ സാദത്ത് എംഎൽഎ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. 

പ്രളയത്തിനുശേഷം നശിച്ച് ആൾ സഞ്ചാരം ഇല്ലാതായ ഹരിതവനം സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. ഇവിടം വൃത്തിയാക്കി, നടപ്പാത വെട്ടിയും  ചെറിയ മരപ്പാലങ്ങൾ തയാറാക്കിയും ആയിരുന്നു ഓട്ടം . പ്രകൃതിയെ തൊട്ടറിയുക പ്രകൃതിയെ  ദ്രോഹിക്കാതിരിക്കുക പക്ഷിമൃഗാദികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരിയാർ അഡ്വഞ്ചേഴ്സ് എന്ന കൂട്ടായ്മ   nature run സംഘടിപ്പിച്ചത് . 10 കിലോമീറ്ററിൽ ആറു കിലോമീറ്ററും ഹരിത വനത്തിലൂടെയായിരുന്നു ഓട്ടം.

റോഡിലും ട്രാക്കിലും ഓടി പരിചയിച്ച ഓട്ടക്കാർക്ക് നേച്ചർ റൺ ഒരു പുതിയ അനുഭവമായി. ഓട്ടത്തിൽ പങ്കെടുത്തവർ ഓട്ടത്തിന് ശേഷം  കാച്ചിലും ,ചേനയും ,കപ്പയും ചേർത്ത് നാടൻ ഭക്ഷണവും തയാറാക്കിയിരുന്നു.