കോതമംഗലം ചെറിയപള്ളിപ്രശ്നം; കര്‍മപരിപാടികളുമായി മതമൈത്രി സംരക്ഷണസമിതി

cheriyapally-01
SHARE

കോതമംഗലം ചെറിയപള്ളിപ്രശ്നത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണയുറപ്പാക്കാന്‍ വിവിധ കര്‍മപരിപാടികള്‍ ആവിഷ്ക്കരിച്ച് മതമൈത്രി സംരക്ഷണസമിതി. നാളെ പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസസമരത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ  അംഗങ്ങളടക്കം പങ്കെടുക്കും. യാക്കോബായ സഭയ്ക്ക് നീതിനിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാര്‍തോമാ ചെറിയപള്ളിയില്‍ നടന്ന അഖില മലങ്കര വനിതാസമാജം സമ്മേളനത്തില്‍  നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ചെറിയ പള്ളിയും സ്ഥാപനങ്ങളും കോതമംഗലത്തിന്റെ സ്വന്തമാണെന്നത് അടിവരയിട്ടുകൊണ്ടാണ് മതമൈത്രി സംരക്ഷണസമിതിയുടെ രൂപീകരണം. പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസസമരം നാളെയാണ്.  ശനിയാഴ്ച മുതല്‍ മൂന്നുദിവസങ്ങളിലായി  മതമൈത്രി ദേശസംരക്ഷണ രഥയാത്രയും നടത്തും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ക്ക് ഭീമഹര്‍ജിയും നല്‍കും.

എന്തെല്ലാം സഹിക്കേണ്ടി വന്നാലും പള്ളി വിട്ടുനല്‍കില്ലെന്ന പ്രഖ്യാപനമാണ് അഖില മലങ്കര വനിത സമാജം സമ്മേളനത്തിലുണ്ടായത്. നൂറുകണക്കിനുപേര്‍ അണിനിരന്ന സമ്മേളനത്തില്‍ ഏലിയാസ് മോര്‍ അത്താനാസിയോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. വയനാട്ടിലെ ദുരിതമേഖലയ്ക്കുള്ള സഹായത്തിന്റെ ആദ്യ ഗഡുവായി രണ്ടരലക്ഷം രൂപയുടെ ചെക്കും സമ്മേളനത്തില്‍ കൈമാറി.

MORE IN CENTRAL
SHOW MORE
Loading...
Loading...