thrissur-bridge

തൃശൂര്‍ വടക്കാഞ്ചേരി നഗരത്തില്‍ തകര്‍ന്നു വീണ പാലം നേരെയാക്കാന്‍ നടപടിയായില്ല. അനില്‍ അക്കര എം.എല്‍.എ. 70 ലക്ഷം രൂപ അനുവദിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പാലം പണി മാത്രം തുടങ്ങിയില്ല. യാത്രക്കാര്‍ക്കാകട്ടെ ദുരിതം മാത്രവും.തൃശൂര്‍ വാഴാനി പുഴയ്ക്കു കുറുകെയാണ് മേലേതില്‍പാലം. ഒരു വര്‍ഷം മുമ്പാണ് ഇതു തകര്‍ന്നു വീണത്. പാലം പുനര്‍നിര്‍മിക്കാന്‍ എഴുപതു ലക്ഷം രൂപ എം.എല്‍.എ. അനുവദിച്ചു. നഗരസഭ എന്‍.ഒ.സിയും നല്‍കി. 

ജില്ലാകലക്ടര്‍ക്ക് അപേക്ഷ നല്‍കിയിപ്പോള്‍ പറ്റിയ പിഴവാണ് വിനയായത്. നടപ്പാലം എന്നാണ് അപേക്ഷയില്‍. പക്ഷേ, നാലു മീറ്റര്‍ വീതിയും 26 മീറ്റര്‍

നീളവുമുണ്ടായിരിക്കെ ഇതു നടപ്പാലമായി കരുതാന്‍ കഴിയില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. മറുപടി നല്‍കാന്‍ കഴിയാതെ നഗരസഭ ഉദ്യോഗസ്ഥരും വെട്ടിലായി. അപേക്ഷയില്‍ തിരുത്തല്‍ വരുത്താനാണ് നീക്കം.

എങ്കക്കാടിനെ വടക്കാഞ്ചേരി പുല്ലാനിക്കാടുമായി ബന്ധിപ്പിയ്ക്കുന്ന പാലമാണിത്.  2018 ഓഗസ്റ്റിലെ പ്രളയത്തിൽ  ഒരു ഭാഗംതകര്‍ന്ന് ഒലിച്ചു

പോയത്.  പുല്ലാനിക്കാട് പുഴയ്ക്ക് അപ്പുറത്ത്‌ താമസിയ്ക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ സഞ്ചാര മാർഗമായിരുന്നുഈ പാലം. ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ്  പ്രദേശവാസികൾ നഗരത്തിലെത്തുന്നത്.