സ്പെയർ പാട്സുകളുടെ അഭാവവും, ടയർക്ഷാമവും മൂലം പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിൽ. ഡിപ്പോയിലെ 6 ബസുകളടക്കം 16 ബസുകളാണ് ഇപ്പോൾ കട്ടപ്പുറത്തുള്ളത്. നിലവിലെ സർവീസുകൾ മുടങ്ങുന്നതിനൊപ്പം പുതിയസർവീസുകൾ തുടങ്ങുന്നതിനും ഇത് തിരിച്ചടിയാവുകയാണ്.
പൊൻകുന്നം ഡിപ്പോയിലെ ആറ് ബസുകളും, മറ്റ് ഡിപ്പോകളിലെ പത്ത് ബസുകളുമാണ് ഇവിടെ കട്ടപ്പുറത്തുള്ളത്. ഇതിൽ ഏഴെണ്ണം എഞ്ചിൻ തകരാറുമൂലം ഓടിക്കാൻ കഴിയാത്തവയാണ്. സ്പെയർ പാർട്സുകളുടെയും ടയറുകളുടെയും ക്ഷാമം മൂലമാണ് മറ്റുള്ളവ നിരത്തിലിറക്കാൻ കഴിയാത്തത്. ആലുവ റീജിയണൽ വർക് ഷോപ്പിൽ നിനാണ് സ്പെയർ പാർട്സുകളും, ടയറുകളും പൊൻകുന്നത്ത് ലഭിക്കേണ്ടത്.
എന്നാൽ എല്ലതിങ്കളാഴ്ചയും ഇതിനായി വാഹനം ആലുവയിലെത്തുമെങ്കിലും വെറുംകയ്യോടെ മടങ്ങുകയാണ് പതിവ്. നാല് മാസമായി സ്പെയർ പാർട്സുകളുടെ ക്ഷാമം തുടങ്ങിയിട്ട്. ഇത് നിലവിലെ സർവ്വീസുകൾ മുടങ്ങുന്നതിനൊപ്പം, പുതിയ സർവ്വീസുകൾ തുടങ്ങുന്നതിനും തടസമാകുന്നു. മുണ്ടക്കയം തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ, മണ്ണാറശാല എറണാകുളം സർവ്വീസുകളുൾപ്പെടെ മുടങ്ങി.
ടയർ, സ്പെയർ പാർട്സ് ക്ഷാമം, വരുംദിവസങ്ങളിലും തുടർന്നാൽ കൂടുതൽ ബസുകൾ ഇനിയും കട്ടപ്പുറത്താകുന്ന സ്ഥിതിയാണ് നിലനിൽകുന്നത്.