കൊച്ചി നാവിക ആസ്ഥാനത്ത് യോഗദിനാചരണം

കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് വിപുലമായ പരിപാടികളുമായി യോഗദിനാചരണം. നാവികസേന ദക്ഷിണമേഖലാ മേധാവിയടക്കം ദിനാചരണത്തില്‍ ‍പങ്കെടുത്തു. ഓഫിസുകളിലും കപ്പലുകളിലും പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. 

കൊച്ചിയിലെ ദക്ഷിണമേഖല ആസ്ഥാനത്ത് യോഗദിനാചരണത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പ്രത്യേകമായി ഒരുക്കിയ വേദിയില്‍ വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ലയുടെ നേതൃത്വത്തില്‍ യോഗ പരിശീനം നടത്തി. നാവികസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടക്കം നാനൂറ് പേര്‍ ദിനാചരണത്തിന്‍റെ ഭാഗമായി. നാവികാസ്ഥാനത്തെ ഓഫിസുകളിലും കപ്പലുകളിലും യോഗ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.