അടഞ്ഞുകിടക്കുന്ന ലൈബ്രറിയിൽ നിയമനം; മൂന്നാര്‍ പഞ്ചായത്തിനെതിരെ ഗുരുതര ആരോപണം

munnar-panchayat
SHARE

മൂന്നാര്‍ ഗ്രാമ പഞ്ചായത്തിനെതിരെ അഴിമതിയാരോപണം. പുസ്തകങ്ങളൊന്നുമില്ലാതെ അടഞ്ഞ് കിടക്കുന്ന പഞ്ചായത്ത് ലൈബ്രറിയില്‍ ജീവനക്കാരിയെ നിയമിച്ച്  ശമ്പളം നല്‍കിയെന്നാണ് ആരോപണം. ഒരു ദിവസം പോലും തുറന്ന് പ്രവര്‍ത്തിക്കാത്ത പഞ്ചായത്ത് ലൈബ്രറി പ്രവര്‍ത്തിച്ചതായി വ്യാജ രേഖ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

മൂന്നാര്‍ ഗ്രാമ പഞ്ചായത്തിന്റെ  അടിഞ്ഞ് കിടക്കുന്ന പഞ്ചായത്ത് ലൈബ്രറിയിലെ ജീവനക്കാരി   പ്രതിമാസം ആറായിരം രൂപയാണ് ശമ്പളം കൈപ്പറ്റിയിരുന്നത്.  മുന്‍ ലൈബ്രറേറിയന്‍ ജോലിയില്‍ നിന്ന് പിരിയുകയും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് വനിതാ ജീവനക്കാരിയെ നിയമിക്കുകയും ചെയ്യുകയായിരുന്നു. 21-02-2018ലായിരുന്നു  നിയമനം.  എന്നാല്‍ ഒരു ദിവസം പോലും തുറന്ന പ്രവര്‍ത്തിക്കാത്ത  ലൈബ്രറിയിലെ രജിസ്റ്ററില്‍ ഒപ്പിട്ട് ജീവനക്കാരി  ശമ്പളം കൈപ്പറ്റിയിട്ടുമുണ്ട്.  മുമ്പുണ്ടായിരുന്ന ജീവനക്കാരന് പ്രതിമാസം 1800 രൂപമാത്രമായിരുന്നു ശമ്പളം,  എന്നാല്‍ പുതിയ ജീവനക്കാരിയെ നിയമിച്ചപ്പോള്‍ ഇത് ആറായിരം രൂപയായി വര്‍ധിപ്പിച്ചു.

അനധികൃതമായി രജിസ്റ്റര്‍ ഉണ്ടാക്കി ആയിരക്കണക്കിന് രൂപാ ശമ്പളമായി കൈപ്പറ്റുന്ന ജീവനക്കാരിക്കും, ഇതിന് ഒത്താശ ചെയ്യുന്ന പഞ്ചായത്ത് അധികൃതര്‍ക്കുമെതിരെ  പരാതി നല്‍കുമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍  അറിയിച്ചു.

MORE IN CENTRAL
SHOW MORE