രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തലവേദനയായി കുടിവെള്ള പ്രശ്നം

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കേ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തലവേദനയായി കുടിവെള്ള പ്രശ്നം. കുടിവെള്ളമെത്തിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് കൊല്ലം എഴുകോണ്‍ ഇലഞ്ഞിക്കോട് വേടര്‍ കോളനിവാസികളുടെ ഭീഷണി.

 എഴുകോൺ ഗ്രാമപഞ്ചായത്തിലെ ഇലഞ്ഞിക്കോട് വേടർ കോളനിയില്‍ കുട്ടിവെള്ളം കിട്ടാകനിയാണ്. വെള്ളക്ഷാമം പരിഹരിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴല്‍ കിണര്‍ സ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു തുള്ളി വെള്ളം പോലും ഇതില്‍ നിന്നു ലഭിച്ചിട്ടില്ല. ഏതു വേനലിലും നാടിന്റെ ദാഹം മാറ്റിയിരുന്ന പൊതു കുളം മണ്ണു നിറഞ്ഞു കിടക്കുന്നു. പണം കൊടുത്തു കുടിവെള്ളം വാങ്ങാമെന്നു കരുതിയാല്‍ കോളനിയിലേക്ക് ടാങ്കറുകള്‍ എത്തിച്ചേരാനുള്ള വഴി സൗകര്യമില്ല.

എന്നിരുന്നാലും കോളനിയുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പ് നല്‍കിവുന്നവര്‍ക്ക് വോട്ട് നല്‍കാമെന്നും നാട്ടുകാര്‍ പറയുന്നു.