കാബേജ് കൃഷിക്ക് വെല്ലുവിളിയായി അജ്ഞാത രോഗം

Marayoor-Kanthallor-cabbage
SHARE

മറയൂര്‍ കാന്തല്ലൂരിലെ കാബേജ് കൃഷിക്ക് വെല്ലുവിളിയായി അജ്ഞാത രോഗം. പ്രതിരോധ മരുന്ന്  പ്രയോഗിച്ചിട്ടും ഫലം കാണാത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. മറ്റു തോട്ടങ്ങളിലേക്ക് രോഗബാധ പടരുന്നതിന് മുന്‍പ് പ്രതിവിധി കണ്ടെത്തണമെന്ന  ആവശ്യം ശക്തം. 

 കാബേജ് തോട്ടങ്ങള്‍ ഇങ്ങനെ  രോഗബാധ മൂലം ചീഞ്ഞ് നശിക്കുകയാണ്. കാബേജ് പാകമായി തുടങ്ങുമ്പോള്‍  ചാര നിറത്തിലുള്ള ചെറുപ്രാണികള്‍ കാണപെടുകയും ക്രമേണ വിളകള്‍  ചീഞ്ഞ് നശിക്കുകയുമാണ് ചെയ്യുന്നത്. തുടക്കത്തില്‍ ചെറിയതോതില്‍ മാത്രമായിരുന്ന  രോഗബാധ പിന്നീട് തോട്ടം മുഴുവന്‍ വ്യാപിച്ചു. കീടനാശിനി പ്രയോഗം നടത്തിയിട്ടും ഫലം കണ്ടില്ലെന്ന്  കര്‍ഷകര്‍ പറയുന്നു.

സമാനമായ ലക്ഷണങ്ങളോടെ  പ്രദേശത്ത് അശ്വനി എന്നറിയപെടുന്ന രോഗബാധ കാബേജിന് ഉണ്ടാകാറുണ്ടെങ്കിലും  കീടനാശിനികളിലൂടെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അജ്‍ഞാത രോഗത്തെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. 

രോഗം ബാധിച്ച കാബേജുകള്‍ പിഴുത് മാറ്റുകയാണ്   കര്‍ഷകര്‍. മേഖലയില്‍ വ്യാപകമായി കൃഷിയിറക്കിയിരിക്കുന്ന മറ്റു തോട്ടങ്ങളില്‍ ഈ രോഗം ബാധിക്കുന്നതിന് മുന്‍പ്  നിയന്ത്രണ വിധേയമാക്കണമെന്നാണ്  കര്‍ഷകരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE