ബാലജനസഖ്യത്തിന്റെ പ്രസംഗ മൽസരം; കരുത്തുകാട്ടി പെണ്‍കുട്ടികള്‍

balajanasakyam
SHARE

അഖില കേരള ബാലജനസഖ്യം സംഘടിപ്പിച്ച ഡോ. പി.സി. അലക്‌സാണ്ടർ മെമ്മോറിയൽ സംസ്‌ഥാന പ്രസംഗ മൽസരത്തിൽ കരുത്തുകാട്ടി പെണ്‍കുട്ടികള്‍ . ആകെയുള്ള പന്ത്രണ്ടിൽ എട്ടു സമ്മാനങ്ങളും പെൺകുട്ടികൾ നേടി. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായിരുന്നു മല്‍സരം.

വാക്കുകളെ അറിവുമായി കോര്‍ത്തിണക്കി മല്‍സരാര്‍ഥികള്‍ വേദി നിറഞ്ഞപ്പോള്‍ മാവേലിക്കരയില്‍ അഖില കേരള ബാലജനസഖ്യം സംഘടിപ്പിച്ച സംസ്ഥാന പ്രസംഗമല്‍സരം പെണ്‍കരുത്തിന്‍റെ വേദിയായി മാറി. മലയാളം സീനിയര്‍ വിഭാഗത്തിന് '2018 ലെ പ്രളയം കേരളത്തിനു നൽകിയ പാഠങ്ങള്‍', ജൂനിയറിന് 'സ്കൂള്‍ ബാഗ് ഭാരത്തിന് പ്രതിവിധിയെന്ത്?' എന്നിവയായിരുന്നു വിഷയങ്ങള്‍ . ഇംഗ്ലീഷ് സീനിയര്‍ വിഭാഗത്തിന് 'തിരഞ്ഞെടുപ്പും വാഗ്ദാനങ്ങളും', ജൂനിയറിന് 'സമൂഹമാധ്യമങ്ങളുടെ ഗുണദോഷങ്ങളും' മൽസരവിഷയമായി. 

കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറും സ്മാർട്സിറ്റി സിഇഒയുമായ എ.പി.എം.മുഹമ്മദ് ഹനീഷ്, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജയിംസ്, മുൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ജയിംസ് ജോസഫ് എന്നിവരായിരുന്നു വിധികർത്താക്കൾ. മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു സമ്മാനവിതരണം നടത്തി.

സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടിയവർക്കു യഥാക്രമം 10000, 6000, 3500 രൂപ വീതവും ജൂനിയർ വിഭാഗത്തിൽ 7500, 3500, 2000 രൂപ വീതവുമാണു സമ്മാനം.

MORE IN CENTRAL
SHOW MORE