ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വില്‍ക്കാന്‍ നടപടി

കൊച്ചി  ബ്രഹ്മപുരത്ത് പ്ലാസ്റ്റിക്  മാലിന്യങ്ങള്‍ വില്‍ക്കാന്‍  നഗരസഭ നടപടി തുടങ്ങി.  പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നിതിനുമുന്നോടിയായി അമ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നു. ബ്രഹ്മപുരത്തെ തീപിടിത്തത്തെ കുറിച്ചും അന്വേഷണം തുടങ്ങി 

സംസ്കരണം ഒരു സ്വപ്നം മാത്രമാകുന്ന ഘട്ടത്തിലാണ് പുനരുപയോഗ സാധ്യതയുളള പ്ലാസ്റ്റിക് മാലിന്യം വില്‍ക്കാന്‍ നഗരസഭ നടപടി തുടങ്ങിയത് .  പ്ലാസ്റ്റിക് ഏറ്റെടുക്കാന്‍ തയ്യാറുള്ള കമ്പനികളുമായി ചര്‍ച്ച തുടങ്ങി.  

ഇനി നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റെടുക്കുക ബുദ്ധിമുട്ടാണെന്നും നഗരസഭ വ്യക്തമാക്കുന്നു . ഇതനുസരിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം ആരംഭിക്കും . തുടര്‍ന്നങ്ങോട്ട് വീടുകളില്‍ നിന്ന് ജൈവമാലിന്യങ്ങള്‍ മാത്രമേ ഏറ്റെടുക്കൂ എന്ന തീരുമാനവുമെടുക്കും 

തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ ബ്രഹ്മപുരത്ത് കൂടുതല്‍ ജാഗ്രതപുല‍ര്‍ത്തും . പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടര്‍ച്ചയായി നനയ്ക്കാനും നടപടി തുടങ്ങി . പ്രളയത്തെ തുടര്‍ന്ന ബ്രഹ്മപുരത്തെത്തിയിട്ടുള്ള വേര്‍തിരിക്കാത്ത മാലിന്യവും പ്രതിസന്ധിയുണ്ടാക്കുന്നഉണ്ട് .  തീപിടുത്തമുണ്ടായപ്പോള്‍ പ്ലാന്റിലേക്ക്  വെള്ളവുമായി ടാങ്കര്‍ ലോറികള്‍ക്ക് എത്താനായില്ല . ഈ സാഹചര്യത്തില്‍  പ്ലാന്റിനുചുറ്റുമായി റിങ് റോഡ് നിര്‍മിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും േമയര്‍ അറിയിച്ചു.