ഗതാഗതപരിഷ്കരണം പാര; കുണ്ടന്നൂർ വഴി യാത്ര ദുരിതം; പകലും ഭീതിയാത്ര

പൊടിനിറഞ്ഞ അന്തരീക്ഷത്തിന് പുറമെ ഫ്ളൈഒാവര്‍ നിര്‍മാണത്തിന്റെ ഭാഗമായി വീണ്ടും ഗതാഗതം പരിഷ്കരിച്ചതോടെ കൊച്ചിയിലെ കുണ്ടന്നൂര്‍വഴിയുള്ള യാത്ര ദുരിതമായി. ഫ്ളൈഒാവര്‍ നിര്‍മാണം ഇനിയുള്ള മാസങ്ങള്‍ നീളുമെന്നിരിക്കെ ശാസ്ത്രീയമായ ഇടപെടലെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന അഭ്യര്‍ഥനയാണ് പൊതുജനത്തിനുള്ളത്.

കുണ്ടന്നൂരിലെ പൊടിശല്യം. വളഞ്ഞുചുറ്റിയുള്ള ഗതാഗതപരിഷ്കാരം. ഈ രണ്ടുവിഷയങ്ങളിലും ദുരിതത്തിലേക്ക് തള്ളിവിടരുതെന്നും സാധാരണക്കാരന്റെ പക്ഷത്തുനിന്ന് അധികൃതര്‍ ചിന്തിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരവധി ഫോണ്‍ കോളുകൾക്കിടയില്‍നിന്നാണ് ഞങ്ങള്‍ കുണ്ടന്നൂരെത്തുന്നത്. ജംക്ഷന്‍ കെട്ടിയടച്ച് രണ്ടുവരിയായി ആലപ്പുഴയിലേക്കും വൈറ്റില ഭാഗത്തേക്കുമുള്ള ഗതാഗതം ക്രമീകരിച്ചിരിക്കുന്നു. മരടില്‍നിന്നുള്ള വാഹനങ്ങള്‍ കുണ്ടന്നൂര്‍ ജംക്ഷനിെലത്തി സര്‍വീസ് റോഡിലെ അണ്ടര്‍പാസ് താണ്ടിവേണം വൈറ്റിലയിലേക്ക് പോകാന്‍.

മാസങ്ങളായി നിലനില്‍ക്കുന്ന ഈ രീതിക്ക് പുറമെ തേവര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണംവന്നു. തേവരയില്‍നിന്ന് ആലപ്പുഴഭാഗത്തേക്കും മരടിലേക്കും പോകേണ്ട വാഹനങ്ങള്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തി ഇടതുതിരിഞ്ഞ് യുടേണ്‍ എടുത്തുവേണം പോകാന്‍. പൊടിരൂക്ഷമായതോടെ ഒാട്ടോറിക്ഷകളും ഇരുചക്രവാഹനയാത്രക്കാരും വഴിയാത്രക്കാരുമാണ് ഏറെയും ബുദ്ധിമുട്ടുന്നത്.

ഗതാഗതപരിഷ്ക്കാരം അവിടെനില്‍ക്കട്ടെ. പക്ഷെ ഈ പൊടിശല്യത്തിനെങ്കിലും പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ആരോഗ്യപ്രശ്നങ്ങള്‍ക്കപ്പുറം കൂട്ടിയിടി ഭയന്ന് പകല്‍ െവളിച്ചത്തില്‍പോലും ഹെഡ്്്ലൈറ്റ് തെളിച്ചാണ് ഇരുചക്രവാഹനയാത്രക്കാര്‍ പലരും ഈ വഴി കടക്കുന്നത്.