cancer-centre2

കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം തടസപ്പെടുത്താന്‍ തൊഴിലാളി യൂണിനുകളെ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ല. പൊലീസ് സംരക്ഷണത്തില്‍ നിര്‍മാണം തുടരും. യൂണിയന്‍ നേതാക്കളും നിര്‍മാണക്കമ്പനിപ്രതിനിധികളുമായും കലക്ടര്‍ ചര്‍ച്ച നടത്തും

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് ജില്ലയുടെ സ്വപ്നപദ്ധതിയായ കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം ആരംഭിച്ചത്. പക്ഷേ ദിവസങ്ങള്‌‍‍ക്കുള്ളിലെത്തിയ കനത്തമഴ നിര്‍മാണം തടസപ്പെടുത്തി. മഴ മാറിയതിന് പിറകേ ധൃതിയില്‍ തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇപ്പോള്‍ യൂണിയന്‍ പ്രശ്നങ്ങളാണ് തടസമാകുന്നത്. 

ചെന്നൈ ആസ്ഥാനമായ പി ആന്‍ഡ് ഡി പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കെട്ടിടം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് സംഘടിച്ചെത്തിയ യൂണിയന്‍ പ്രവര്‍ത്തകര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി നിര്‍മാണം തടസപ്പെടുത്തി. ഈ സാഹചര്യത്തില്‍ നിര്മാണവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് നിര്‍മാണം ഏകോപിപ്പിക്കുന്ന ഇന്‍കലിനെ കമ്പനി അറിയിച്ചു. ഇതോടെയാണ് വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടത്.

പൊലീസ് സംരക്ഷണത്തിലേ ഇനി നിര്‍മാണം തുടരൂവെന്ന കര്‍ശന നിലപാടിലാണ് പി ആന്‍ഡ് ഡി കമ്പനി. 2020 ഡിസംബറില്‍ കൊച്ചി കാന്‍സര്‍ സെന്ററര്‍ യാഥാര്‍ഥ്യമാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഇതിനിപ്പോള്‍ തടസം നില്‍ക്കുന്നതും സര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടനകള്‍ തന്നെ