thrissur-vattappara-landslide

തൃശൂര്‍ വട്ടപ്പാറ, നല്ലാനി മല ഏതുസമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയില്‍. താഴ്്വാരത്തു താമസിക്കുന്നവര്‍ ഭീതിയിലാണ്. ഒല്ലൂര്‍ മണ്ഡലത്തില്‍ പതിനാറിടത്താണ് ഉരുള്‍പൊട്ടിയത്.  

വട്ടപ്പാറ, നല്ലാനി മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയാണിത്. ശബ്ദം കേട്ട ഉടനെ ഈ വീട്ടിലുള്ളവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടി. നിമിഷങ്ങള്‍ക്കകം വീട് നിലംപൊത്തി. രണ്ടു ബൈക്കുകള്‍ ഉള്‍പ്പെടെ എല്ലാം ഈ അവശിഷ്ടങ്ങള്‍ക്കുള്ളിലാണ്. മലയുടെ പല ഭാഗങ്ങളിലും വിള്ളലാണ്. നനഞ്ഞു കുതിര്‍ന്ന ഭാഗങ്ങളാണ് ഒട്ടുമിക്കയിടങ്ങളും. മലയുടെ അടിവാരത്തുള്ളവരുടെ വീടുകളെല്ലാം തകര്‍ന്നു. പല വീടുകളിലും വിള്ളലുണ്ട്.

ഈ മേഖലയില്‍ പതിനാറിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കനത്ത മഴ തുടര്‍ന്നപ്പോള്‍തന്നെ നാട്ടുകാര്‍ക്ക് അപകടം മനസിലായി. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയി. മണലി പുഴയുടെ തീരത്താണ് ഈ മലയും. ഇടിഞ്ഞു വീണാല്‍ പുഴയുടെ ഗതി മാറുമെന്ന ഭയത്തിലാണ് പഞ്ചായത്ത് അധികൃതര്‍.

പ്രളയക്കെടുതിയില്‍ മണലിപുഴ ഇരച്ചെത്തിയതോടെ കൊഴുക്കുള്ളി, മൂര്‍ക്കനിക്കര പ്രദേശങ്ങള്‍ വെള്ളത്തിലായിരുന്നു.