feeding-day-t

എടത്തല ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് വാഴക്കുളം അഡീഷണൽ, എസ്.ഒ.എസ് കുടുബശാക്തീകരണ പദ്ധതി എന്നിവർ സംയുക്തമായി ലോക മുലയൂട്ടൽ വാരം ആചരിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. 

പ്രാഥമീകാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ഏയ്ജൽ അലക്സ്, ലക്ഷ്മി ഹോസ്പിറ്റൽ ന്യൂട്രീഷ്യനിസ്റ്റ് ഡോ.രാജിമോൾ എം.ആർ എന്നിവർ ക്ലാസ്സുകൾ എടുത്തു. സാമൂഹ്യ നീതി വകുപ്പ് ജീവനക്കാർ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലെ ജീവനക്കാർ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു.