തൃശൂർ കുതിരാൻ തുരങ്കങ്ങളിലൊന്ന് ഉടൻ തുറക്കും

thrissur-kuthiran-tunnel
SHARE

തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ തുരങ്കങ്ങളില്‍ ഒന്ന് ഉടന്‍ തുറന്നു കൊടുക്കും. ഒരു തുരങ്കത്തിലെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. 

ഒരു കിലോമീറ്ററില്‍ താഴെയാണ് തുരങ്കത്തിന്റെ ദൂരം. ഇങ്ങനെ, രണ്ടു തുരങ്കങ്ങള്‍. പാറക്കൂട്ടം തുരന്നുണ്ടാക്കിയ പാത. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതകള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാണ്. സിസിടിവി കാമറകള്‍. ആയിരത്തോളം ലൈറ്റുകള്‍. തീ പിടിച്ചാല്‍ കെടുത്താനായി പ്രത്യേക ഫയര്‍ലൈന്‍. ഇതിനെല്ലാം പുറമെ, കൂറ്റന്‍ ജനറേറ്ററുകള്‍. വൈദ്യുതി മുടങ്ങാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍. സമയം, അടുത്ത പ്രധാനപ്പെട്ട സ്ഥലത്തേയ്ക്കുള്ള ദൂരം, കാലാവസ്ഥ തുടങ്ങി എല്ലാ വിവരങ്ങള്‍ക്കുമായി ഡിജിറ്റല്‍ ബോര്‍ഡ്. അങ്ങനെ, വിപുലമായ സൗകര്യങ്ങളോടെയാണ് തുരങ്കപാത നിര്‍മിച്ചിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയിലും തുരങ്കത്തിനുള്ളിലെ യാത്ര സുരക്ഷിതമായിരിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ഉറപ്പുനല്‍കുന്നു.

കാലങ്ങളായി കുതിരാന്‍ ദേശീയപാതയില്‍ റോഡ് തകര്‍ന്ന അവസ്ഥ. കാരണം, ഇരുവശങ്ങളില്‍ നിന്നിറങ്ങുന്ന വെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നു. കൂറ്റന്‍ ലോറികള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം കുടുങ്ങുന്ന അവസ്ഥ. കുതിരാന്‍ കയറ്ററിക്കങ്ങള്‍ എങ്ങനെ ദേശീയപാതയില്‍ നിന്ന് ഒഴിവാക്കാമെന്ന് വിദഗ്ധര്‍ ചിന്തിച്ചു. അങ്ങനെ, നിര്‍ദ്ദേശിക്കപ്പെട്ടതാണ് ഈ രണ്ടു തുരങ്കപാതകള്‍.

MORE IN CENTRAL
SHOW MORE