ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു

lulu sky walkv
SHARE

ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു. രാവിലെ 9 മുതൽ രാത്രി പത്ത് മണിവരെയാണ് സ്കൈവോകിലൂടെ ലുലുമാളിലേക്കുള്ള പ്രവേശനം.  

വ്യാപാരകേന്ദ്രങ്ങളോട് ചേർന്നുള്ള മെട്രോ സ്റ്റേഷനുകൾക്ക് സമീപം റോഡുകളിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപാരസ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള നടപ്പാതകൾ. കൊച്ചി മെട്രോയുടെ ആദ്യത്തെ ആകാശപാതയാണ് ലുലുമാളിലേത്. ഇടപ്പള്ളി മെട്രോസ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ഇനി െവയിലും മഴയും റോഡിലെ തിക്കും തിരക്കും ഒന്നും അനുഭവിക്കേണ്ട. നേരിട്ട് മാളിനുള്ളിലേക്ക് പ്രവേശിക്കാം. പുറത്തുള്ളവർക്കും സ്റ്റേഷന്റെ കവാടത്തിലെ ലിഫ്റ്റ് വഴി ഒന്നാം നിലയിലെത്തി നേരെ ലുലുമാളിലേക്കെത്താം. സ്റ്റേഷനുകൾക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം ഇതു പോലെ സ്വന്തം ചെലവിൽ സ്കൈവോക് നിര്മിക്കാം. 

അഞ്ച് കോടി ചെലവഴിച്ച് ആറ് മാസം കൊണ്ടാണ് സ്കൈവോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. മൂന്ന് കോച്ചിന്റെ മാതൃകയിലാണ് ലുലുവിലേക്കുള്ള ആകാശപാത. സ്കൈവോക് യാഥാർഥ്യമായതോടെ ലുലുവിന് സമീപത്തെ റോഡുകളിലെ ജനത്തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

MORE IN CENTRAL
SHOW MORE